റോഡ് വികസനം; ഭൂമി നഷ്ടപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം നൽകും - മന്ത്രി
text_fieldsവടകര: റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടമാകുന്നവർക്ക് മാന്യമായ നഷ്ട പരിഹാരം നൽകി റോഡ് വികസനം യാഥാർഥ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മണിയൂർ പഞ്ചായത്തിലെ പ്രധാന റോഡായ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് കിഫ്ബി നവീകരണപ്രവൃത്തി തീരുമാനിച്ചിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിന് 10 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
11.69 കി.മീറ്റർ ദൈർഘ്യമുള്ള റോഡിന് ഭൂമി ഏറ്റെടുക്കൽ നടപടിയിലെ കാലതാമസവും അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായ സാഹചര്യത്തിലുമാണ് അറ്റകുറ്റപ്പണി ആരംഭിക്കുന്നത്. 2.69 കോടി രൂപ ചെലവഴിച്ച് റോഡ് റീ ടാർ ചെയ്യുന്ന പ്രവൃത്തി രണ്ടുമാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി. റീന, ശ്രീജ പുല്ലരൂൽ, കെ.ടി. രാഘവൻ, ടി. ഗീത, ഫൗസിയ, ബി. സുരേഷ് ബാബു, ഒ.കെ. രവീന്ദ്രൻ, കെ.കെ. യൂസഫ്, അഷ്റഫ് ചാലിൽ, കെ.പി. കുഞ്ഞിരാമൻ, സജിത്ത് പൊറ്റമ്മൽ, എസ്.ആർ. അനിതകുമാരി തുടങ്ങിയവർ സംസാരിച്ചു. എസ്. സജീവ് സ്വാഗതവും വി. രജിത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.