കോവിഡ് പരിശോധനക്ക് തിക്കുംതിരക്കും; നിയന്ത്രണങ്ങൾ കാറ്റിൽ പറക്കുന്നു
text_fieldsവടകര: ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കുകയും വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ കാറ്റിൽ പറക്കുന്നു.
കോവിഡ് പരിശോധനക്ക് എത്തുന്നവർ സാമൂഹിക അകലം പാലിക്കാതെ തിക്കിത്തിരക്കുന്ന കാഴ്ചയാണ് ജില്ല ആശുപത്രികളിലടക്കം കാണുന്നത്. ബോധവത്കരണ സന്ദേശം ഇടക്കിടെ മുഴങ്ങുന്നുണ്ടെങ്കിലും ആരും ഗൗരവത്തിൽ എടുക്കുന്നില്ല. രോഗികൾ പൊരിവെയിലിൽ ക്യൂ നിൽക്കേണ്ട അവസ്ഥയുമുണ്ട്.
കഴിഞ്ഞ ദിവസമാണ് ഒ.പിയിൽ എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയത്. ഇതോടെ പരിശോധനക്കു മുമ്പുള്ള ഒ.പി ടിക്കറ്റിനും കോവിഡ് പരിശോധനക്കും തിരക്കാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികൾക്ക് വേണ്ട മാർഗനിർേദശം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ആൾക്കൂട്ടത്തെ കണ്ടെത്തി നടപടി സ്വീകരിക്കാൻ വടകരയില്‍ ഡ്രോണ്‍ പറത്തി പൊലീസ് നിരീക്ഷണം ശക്തമാക്കുമ്പോഴാണ് ആശുപത്രിയിൽ ആൾക്കൂട്ടം തിരക്കുകൂട്ടുന്നത്. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാർ കുറവുള്ള സ്ഥലങ്ങളിൽ ആർ.ആർ.ടി, പൊലീസ് ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കണ ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.