വില്യാപ്പള്ളി വലിയ മലയിലും ചന്ദനക്കടത്ത്
text_fieldsവടകര: വില്യാപ്പള്ളി വലിയമലയിലും പരിസരങ്ങളിലും ചന്ദനമര മോഷണം വ്യാപകമാവുന്നു. വില്യാപ്പള്ളി കൊളത്തൂർ ഭാഗത്താണ് മലയുടെ താഴെയുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലത്തുനിന്നും മലയിൽനിന്നും ചന്ദനമരങ്ങൾ മുറിച്ച് കടത്തിയതായി നാട്ടുകാർ കണ്ടെത്തിയത്. മലയിൽനിന്ന് നിരവധി ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതായാണ് വിവരം. മലയിൽ അപരിചിതരായ ആളുകളെ കണ്ടതായും വെള്ളിയാഴ്ച രാവിലെ മലയിലെത്തിയ നാട്ടുകാരെ കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വില്യാപ്പള്ളി വലിയമല ചന്ദനമരങ്ങൾ വൻതോതിലുള്ള സ്ഥലമാണ്.
ഇവയുടെ സംരക്ഷണത്തിന് ഒരു സംവിധാനവും നിലവിൽ ഇല്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ ചന്ദനമരങ്ങളാണ് നിലം കുഴിച്ച് മുറിച്ചു കടത്തിയത്. മരത്തിന്റെ വേരും മറ്റ് അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. നേരത്തെ, മണിയൂർ പതിയാരക്കരയിലും കോട്ടപ്പള്ളിയിലും ചന്ദനമരങ്ങൾ വ്യാപകമായി മുറിച്ച് കടത്തിയിരുന്നു. കോട്ടപ്പള്ളിയിലെ കോട്ടപ്പാറ മലയിൽനിന്നും നൂറുവർഷം പഴക്കമുള്ള ചന്ദന മരങ്ങളടക്കം മുറിച്ചു കടത്തിയിരുന്നു. ചന്ദന മരങ്ങൾ വ്യാപകമായി മുറിച്ച് കടത്തിയിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.