ടൂറിസം മേഖലക്ക് ആഘാതമായി രണ്ടാം തരംഗം; ആളൊഴിഞ്ഞ് സാൻഡ് ബാങ്ക്സ് കടൽതീരം
text_fieldsവടകര: കോവിഡ് ഏൽപിച്ച ആഘാതത്തിൽനിന്ന് പതിയെ ഉണർന്ന ടൂറിസം മേഖലക്ക് കനത്ത ആഘാതമായി കോവിഡ് രണ്ടാം തരംഗം. ആളും ആരവുമില്ലാതെ ആളൊഴിഞ്ഞുകിടക്കുകയാണ് സാൻഡ് ബാങ്ക്സ് കടൽതീരം. സാൻഡ് ബാങ്ക്സിെൻറ കാഴ്ചകൾ മതിമറന്ന് ആസ്വദിക്കാൻ കോവിഡിെൻറ ഒന്നാം ഘട്ടത്തിന് ശേഷം ദിനേന ആയിരത്തിലധികം പേർ ഇവിടെ എത്തിയിരുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഇവിടെ അമ്പതിൽ താഴെ ആളുകളെ എത്തിച്ചേരുന്നുള്ളൂ. രാവിലെ ഒമ്പത് മുതൽ നാലു വരെയാണ് ഇപ്പോൾ പ്രവേശനം. നേരത്തെ രാത്രി ഒമ്പതുവരെ സജീവമായിരുന്നു.
സാൻഡ് ബാങ്ക്സ് പൊലീസ് പിങ്ക് പട്രോളിങ് ഉൾപ്പെടെ സദാ നിരീക്ഷണത്തിലാണ്. സമീപ പ്രദേശങ്ങളിൽ കോവിഡ് രൂക്ഷമാണെങ്കിലും കരുതലിൽ തീരദേശ മേഖലയിൽ കുറവാണ്. കോവിഡ് ജാഗ്രത പലയിടത്തും കുറഞ്ഞപ്പോൾ സാൻഡ് ബാങ്ക്സ് കടുത്ത ജാഗ്രതയിലായിരുന്നു. ആരോഗ്യവകുപ്പും പൊലീസും മാസ്ക് ഉൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നതിലും ഇവിടെ വിട്ടുവീഴ്ച നൽകിയിരുന്നില്ല.
നിലവിൽ ഉച്ച ഒരുമണിക്ക് വിസിൽ മുഴങ്ങിയാൽ അകത്തുള്ളവർ പുറത്തേക്ക് പോകണം അണുനശീകരണത്തിന് ശേഷം രണ്ട് മണിക്ക് വീണ്ടും പ്രവേശനം നൽകും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് സാൻഡ് ബാങ്ക്സിെൻറ നടത്തിപ്പുചുമതല. സന്ദർശകരുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.