വടകരയിൽ തീവ്ര കടൽക്ഷോഭം; മൂന്ന് ഫൈബർ വള്ളങ്ങൾ തകർന്നു
text_fieldsവടകര: വടകര മുകച്ചേരി തീവ്ര കടല്‍ക്ഷോഭത്തില്‍ മൂന്ന് ൈഫബര് വള്ളങ്ങൾ തകര്‍ന്നു. വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചു കയറിയാണ് വള്ളങ്ങൾ തകർന്നത്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. മുഹമ്മദ് ചേരൻ, അഫ്സൽ കോട്ടക്കൽ, റിയാസ് എടത്തിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് തകർന്നത്.
ആറു ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മൂന്ന് വള്ളങ്ങളും പൂർണമായും തകർന്നു. വള്ളങ്ങൾ തകർന്നതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം വഴിമുട്ടിയിരിക്കുകയാണ്. കെ. കെ. രമ എം.എൽ.എ, മത്സ്യത്തൊഴിലാളി യൂനിയന്‍ നേതാവ് യു. നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ഷാഹിമ എന്നിവർ സ്ഥലം സന്ദർശിച്ചു. വള്ളം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.