വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ പടർന്നത് പരിഭ്രാന്തി പടർത്തി
text_fieldsവടകര: അഗ്നിക്കിരയായ വടകര താലൂക്ക് ഓഫിസിെൻറ അവശേഷിച്ച ഭാഗത്തുനിന്നും തീ ഉയർന്നത് പരിഭ്രാന്തി പടർത്തി. ഫയലുകൾ സൂക്ഷിക്കുന്ന മുറിക്കടുത്തുനിന്നാണ് തീ ഉയർന്നത്. ഞായറാഴ്ച രാത്രി 6.30 ഓടെയാണ് കെട്ടിടത്തിെൻറ ഒരു വശത്തുനിന്നും പുക ഉയരുന്നത് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്.
ആദ്യം പുകയാണ് കണ്ടതെങ്കിലും പൊലീസ് വെള്ളം ഒഴിച്ചിട്ടും ശമനമാകാത്തതിനെ തുടർന്ന് വടകര ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു കെ.ടി. രാജീവെൻറ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് എത്തി പെട്ടെന്നുതന്നെ തീ അണച്ചു. എന്നാൽ, അര മണിക്കൂറിനു ശേഷം വീണ്ടും പുക ഉയർന്നതോടെ അഗ്നിശമനസേന വീണ്ടും കർമ രംഗത്തിറങ്ങി നിയന്ത്രണവിധേയമാക്കി.
കഴിഞ്ഞ ദിവസമുണ്ടായ തീ പിടിത്തത്തിൽ ഫയലുകൾ സൂക്ഷിച്ച മുറിയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചിരുന്നു. ഇതിനോട് ചേർന്ന് അവശേഷിച്ച ഭാഗത്ത് മരത്തിെൻറ പട്ടികയുടെ തട്ടുകളിലുമായി സൂക്ഷിച്ച ഫയലുകളിൽനിന്നാണ് തീ ഉയർന്നത്.
താലൂക്ക് ഓഫിസ് പ്രവർത്തനം തിങ്കളാഴ്ച സ്വകാര്യ കെട്ടിടത്തിലേക്ക് മാറും. ബാക്കിയായ രേഖകളെല്ലാം മാറ്റാനിരിക്കുമ്പോഴാണ് വീണ്ടും തീപിടിത്തം. ഓഫിസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയതിനാൽ ഇവരുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരുന്നത്. അഗ്നിശമന സേനയുടെ ഒരു വാഹനം ഇവിടെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.