പുതിയ സാരഥികേള, തെരുവു നായ്ക്കളെ കണ്ടില്ലെന്ന് നടിക്കരുതേ...
text_fieldsവടകര: തെരുവു നായ്ക്കളെ കണ്ടില്ലെന്ന് നടിക്കരുതേയെന്നാണ്, ഗ്രാമ-നഗര വ്യത്യാസമില്ലാതെ നാട്ടുകാര്‍ക്ക് പുതിയ ഭരണാധികാരികളോട് പറയുന്നത്. അത്രമേല്‍ ഭീതി വിതച്ചുകൊണ്ടാണ് തെരുവു നായ്ക്കള്‍ പെരുകുന്നത്. കഴിഞ്ഞകാലത്തില്‍ നിന്നുമാറി കൂട്ടത്തോടെ നടക്കുന്ന നായ്ക്കൂട്ടം അക്രമാസക്തമാകുന്നതും പതിവായിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ തെരുവു നായ്ക്കള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ആക്രമിക്കാനുള്പ്പെടെ മുതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വടകര നഗരസഭയില്‍ ഈ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 20 പേര്‍ക്കാണ് കടിയേറ്റത്. സ്ഥാനാര്‍ഥി വടിയെടുത്ത് വോട്ടുചോദിക്കാനിറങ്ങുന്ന സാഹചര്യം വരെയുണ്ടായി. പ്രഭാത സവാരിക്കിറങ്ങുന്നവരാണ് ആക്രമിക്കപ്പെട്ടവരില്‍ ഏറെയും. നിലവില്‍ ഏവരും വടിയുമായാണ് പ്രഭാത സവാരിക്കിറങ്ങുന്നത്. വടകര ടൗണിെൻറ വിവിധ ഭാഗങ്ങളില്‍ തെരുവു നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുകയാണ്. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലുമെല്ലാം ഇതാണ് സ്ഥിതി.
ലോക്ഡൗണ്‍ കാലത്ത് ഒഴിഞ്ഞുകിടന്ന ടൗണിെൻറ വിവിധ ഭാഗങ്ങള്‍ നായ്ക്കള്‍ കീഴടക്കിയിരുന്നു. ബസ് സ്റ്റാൻഡുകളിലും പരിസരപ്രദേശങ്ങളിലുമെല്ലാം ഇവരുടെ താണ്ഡവമാണ്. കോടതി, മാര്‍ക്കറ്റ് റോഡ്, പഴയസ്റ്റാൻഡ്, ജനത, സി.എം റോഡ്, ജില്ല ഗവ. ആശുപത്രി എന്നീ സ്ഥലങ്ങളിപ്പോള് തെരുവു നായ്ക്കളുടെ വിളയാട്ടമാണ്.
വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുകയാണിപ്പോള്‍. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ജഡ്ജസ് ക്വാർട്ടേഴ്സിെൻറ പരിസരം തെരുവു നായ്ക്കളുടെ പ്രധാനകേന്ദ്രമാണ്. പലയിടത്തും നടുറോഡില്‍ തന്നെയാണ് നായ്ക്കളുടെ കിടപ്പ്.
വടകര റെയില്‍വേ സ്റ്റേഷന്, കോട്ടക്കടവ് റെയിവേ ഗേറ്റ് പരിസരത്തും നായ്ക്കള്‍ തമ്പടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നായ്ക്കള്‍ പെരുകുന്നത് തടയാന്‍ എ.ബി.സി സെൻറര്‍ ആരംഭിക്കണമെന്നാണാവശ്യം. നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തില്‍ വന്ധ്യകരണം മാത്രമാണ് നിയന്ത്രിക്കാനുള്ള മാര്‍ഗം. നേരേത്തതന്നെ, വടകര പുതിയാപ്പ് മൃഗാശുപത്രിയില്‍ എ.ബി.സി സെൻറര്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.