Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഎ​സ്.​വി....

എ​സ്.​വി. അ​ബ്​​ദു​റ​ഹ്മാ​ൻ: ഓർമയായത് കടത്തനാടൻ വോളിയുടെ മികച്ച സംഘാടകൻ

text_fields
bookmark_border
sv abdurahman
cancel
camera_alt

എ​സ്.​വി. അ​ബ്​​ദു​റ​ഹ്മാ​ൻ

വ​ട​ക​ര: ഹ​സീ​ന സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ലൂ​ടെ​യാ​ണ് എ​സ്.​വി എ​ന്ന​പേ​രി​ൽ അ​ബ്​​ദു​റ​ഹ്മാ​‍െൻറ തു​ട​ക്കം. മ​ല​ബാ​ർ ജിം​ഖാ​ന​യു​ടെ പ​ത​ന​ത്തി​നു​ശേ​ഷം വ​ട​ക​ര​യി​ൽ രൂ​പ​വ​ൽ​കൃ​ത​മാ​യ ക്ല​ബാ​ണ് ഹ​സീ​ന. സ്ഥാ​പ​ക​പ്ര​സി​ഡ​ൻ​റ്​ എ​സ്.​വിയാണ്​. 1971ൽ ​സം​സ്ഥാ​ന വോ​ളി ചാ​മ്പ്യ​ൻ​ഷി​പ് കോ​ഴി​ക്കോ​ട് നേ​ടി​യ​ത് എ​സ്.​വി​യു​ടെ ശി​ക്ഷ​ണ​ത്തി​ലൂ​ടെ ആ​യി​രു​ന്നു.

1968ൽ ​വ​ട​ക​ര റെ​യി​ൽ​വേ മൈ​താ​ന​ത്തി​ൽ എ.​സി.​കെ. ന​മ്പ്യാ​ർ അ​ഖി​ലേ​ന്ത്യ വോ​ളി ടൂ​ർ​ണ​മെൻറ്​ അ​ര​ങ്ങേ​റി​യ​പ്പോ​ൾ ക​മ്മി​റ്റി​യു​ടെ ട്ര​ഷ​റ​റാ​യി​രു​ന്നു. വ​ട​ക​ര​ക്കാ​രു​ടെ പ്ര​സ്​​റ്റീ​ജ് ടൂ​ർ​ണ​മെൻറാ​യി മാ​റി​യ വോ​ളി മാ​മാ​ങ്ക​ത്തി​‍െൻറ പ്ര​ധാ​ന സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യി മാ​റി. ഒ​ളി​മ്പ്യ​ൻ അ​ബ്​​ദു​റ​ഹി​മാ​നും പ്ര​ധാ​ന സം​ഘാ​ട​ക​നാ​യി​രു​ന്നു.

1977ൽ ​വ​ട​ക​ര കോ​ട്ട​മൈ​താ​നി​യി​ൽ ന​ട​ന്ന ര​ണ്ട് അ​ഖി​ലേ​ന്ത്യ മ​ത്സ​ര​ങ്ങ​ളി​ൽ ക​ൺ​വീ​ന​ർ എ​സ്.​വി ആ​യി​രു​ന്നു. അ​ന്ന​ത്തെ പ്ര​ശ​സ്ത വോ​ളി ടീ​മു​ക​ളാ​യ പ​ഞ്ചാ​ബ് പൊ​ലീ​സ്, ആ​ന്ധ്ര പൊ​ലീ​സ്, ത​മി​ഴ്നാ​ട് സ്​​റ്റേ​റ്റ് ബാ​ങ്ക്, എ​ഫ്.​എ.​സി.​ടി, ഇ.​എം.​ഇ സെ​ക്ക​ന്ദ​രാ​ബാ​ദ്, ശ്രീ​റാം കോ​ട്ട, സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ, ആ​ർ​ട്ടി​ല​റി സെ​ൻ​ട്ര​ൽ എ​ന്നി​വ​യെ വ​ട​ക​ര​യി​ലെ​ത്തി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചു.

പി​ന്നീ​ട് വ​ട​ക​ര​യി​ൽ ന​ട​ന്ന ഗോ​കു​ലം മാ​തു സ്​​മാ​ര​ക വോ​ളി ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വോ​ളി, സം​സ്ഥാ​ന വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ ഷി​പ്, ഇ​ൻ​റ​ർ ക്ല​ബ് വോ​ളി തു​ട​ങ്ങിയവയുടെ നേ​തൃ​നി​ര​യി​ൽ അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു.1968​ലാ​ണ് ജി​ല്ല വോ​ളി​ബാ​ൾ അ​സോ​സി​േ​യ​ഷ​ൻ രൂ​പം​കൊ​ണ്ട​ത്. അന്ന്​ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. ദീ​ർ​ഘ​കാ​ലം വി​വി​ധ ഭാ​ര​വാ​ഹി​സ്ഥാ​നം വ​ഹി​ച്ചു.

1970ൽ ​ എം.​ഇ.​എ​സ് വോ​ളി​ബാ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സ്വ​ർ​ണ ക​പ്പി​നു​വേ​ണ്ടി​യു​ള്ള അ​ഖി​ലേ​ന്ത്യ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറിലും എ​സ്.​വി​യും നി​റ​ഞ്ഞു​നി​ന്ന് പ്ര​വ​ർ​ത്തി ക്കു​ക​യു​ണ്ടാ​യി. ജെ.​എ​ൻ.​എം.​ജി.​എ​ച്ച്.​എ​സ്, ജി.​എ​ഫ്.​ടി.​എ​ച്ച്.​എ​സ് മ​ട​പ്പ​ള്ളി തു​ട​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക ജീ​വി​തം ന​യി​ച്ച് എ​സ്.​വി. വ​ള​യം ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ നി​ന്നും പ്രി​ൻ​സി​പ്പ​ൽ ആ​യി റി​ട്ട​യ​ർ ചെ​യ്ത് വി​ശ്ര​മ​ജീ​വി​തം ന​യി​ക്ക​വെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് വി​ട​വാ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyball
News Summary - S.V. Abdur Rahman: The best organizer of Kadathanadan Volley
Next Story