മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് ഉദ്യോഗസ്ഥന്റെ വിരൽ കടിച്ചുപരിക്കേൽപിച്ചു
text_fieldsവടകര: മയക്കുമരുന്ന് കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പൊലീസുകാരന്റെ വിരൽ കടിച്ചുപരിക്കേൽപിച്ചു. സിവിൽ പൊലീസ് ഓഫിസറായ ലിനീഷിന്റെ പെരുവിരലാണ് പ്രതി കടിച്ചുപരിക്കേൽപിച്ചത്. വടകര എൻ.ഡി.പി.എസ് കോടതിയിൽ തിങ്കളാഴ്ച ഉച്ചക്ക് 12.10ഓടെയാണ് സംഭവം.
പ്രതി ഫായിസ് മുഹമ്മദാണ് പൊലീസുകാരനെ കടിച്ചുപരിക്കേൽപിച്ചത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എൻ.ഡി.പി.എസ് കേസിലുൾപ്പെട്ട പ്രതികളായ ജാഫർ സിദ്ദീഖ്, ഫായിസ് മുഹമ്മദ് എന്നിവരെ കോടതിയിൽ ഹാജരാക്കുന്നതിനായി കോഴിക്കോട് സബ്ജയിലിൽനിന്ന് മൂന്നു സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് കോടതിയിലെത്തിയത്.
കോടതിയിലെത്തിയ ഫായിസ് തുടർച്ചയായി ശുചിമുറിയിലേക്കു പോയത് പൊലീസ് വിലക്കിയതോടെ പ്രതി കടിച്ചുപരിക്കേൽപിക്കുകയായിരുന്നു. കൈവിരലിനു പരിക്കേറ്റ പൊലീസുകാരൻ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് വടകര പൊലീസ് കേസെടുത്തു.
പൊലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: രാത്രി പൊലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വെസ്റ്റ്ഹിൽ സ്വദേശികളായ നെല്ലിപ്പുനംവയലിൽ ശരത് രാജ് (33), ശാന്തിനഗർ കോളനിയിലെ പഴയ വീട്ടിൽ മൊയ്തീൻ കോയ (29) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി അശോകപുരത്തുനിന്നാണ് ഇരുവരും പൊലീസിനെ ആക്രമിച്ചത്. മദ്യലഹരിയിലുള്ള ഇവരുടെ അടുത്തേക്ക് പൊലീസ് വന്നതോടെയായിരുന്നു ആക്രമണം. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.