നാട്ടിലെ കുട്ടികളെ വെള്ളിത്തിരയിൽ അഭിമാനത്തോടെ കണ്ട് നാട്ടുകാർ
text_fieldsവടകര: രാജ്യാന്തര വേദികളിൽ താരങ്ങളായി തിളങ്ങിയ കുട്ടികളെ അയൽക്കാരും കൂട്ടുകാരും നാട്ടുകാരും അഭിമാനത്തോടെ വെള്ളിത്തിരയിൽ കണ്ടു. ദേശീയ, രാജ്യാന്തര ബഹുമതികൾ നേടിയ 'മടപ്പള്ളി യുനൈറ്റഡ്' എന്ന സിനിമയുടെ നാട്ടിലെ കന്നി പ്രദർശനമാണ് അഭിമാന മുഹൂർത്തമായത്. വടകര പുതിയാപ്പിലെ ഫാൽക്കെ ഫിലിം ഹൗസിലാണ് പ്രദർശനം നടന്നത്.
അഭിനേതാക്കളായ മടപ്പള്ളി സ്കൂളിലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാർക്കുമൊപ്പം പ്രദർശനത്തിനെത്തി. രണ്ടു പ്രദർശനങ്ങളാണ് വെള്ളിയാഴ്ച 'ഹൗസ് ഫുൾ' ആയി നടന്നത്. തെഹ്റാനിൽ നടന്ന 51ാമത് റോഷ്ഡ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ഫിക്ഷൻ ചിത്രത്തിനുള്ള അവാർഡും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയിൽ മികച്ച കുടുംബചിത്രത്തിനുള്ള പുരസ്കാരവും നാലാമത് കെനിയ ഇന്റർനാഷനൽ സ്പോർട്സ് ഫിലിം ഫെസ്റ്റിവലിൽ സാമൂഹികസന്ദേശം അടങ്ങുന്ന മികച്ച സിനിമക്കുള്ള പുരസ്കാരവും നേടിയ സന്തോഷനിറവിലാണ് 'മടപ്പള്ളി യുനൈറ്റഡ്' പ്രദർശിപ്പിച്ചത്.
'മടപ്പള്ളി അക്കാദമിക് പ്രോഗ്രാം ഫോർ ലേണിങ് ആൻഡ് എംപവർമെന്റ് എന്ന പരിപാടിയുടെ ഭാഗമായ നിരവധി ശിൽപശാലകളിലൂടെ രൂപപ്പെട്ട അഭിനേതാക്കളായ കുട്ടികളെ ലഭിച്ചതാണ് സിനിമ യാഥാർഥ്യമാകാൻ വഴിയൊരുക്കിയതെന്ന് രചനയും സംവിധാനവും നിർവഹിച്ച അജയ് ഗോവിന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.