നിയന്ത്രണംവിട്ട ലോറി വർക്ഷോപ്പിലേക്ക് ഇടിച്ചുകയറി; ഇരുപതോളം ഇരുചക്ര വാഹനങ്ങൾ തകർന്നു
text_fields
വടകര: ലോറി വർക്ഷോപ്പിലേക്ക് ഇടിച്ചുകയറി 20ഓളം ഇരുചക്രവാഹനങ്ങൾ തകർന്നു. ദേശീയപാതയിൽ സഹകരണ ആശുപത്രിക്ക് സമീപമുള്ള കടയിലേക്കാണ് ലോറിയിടിച്ച് കയറിയത്. ഇരുചക്രവാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന കൈനറ്റിക് സെൻററിന് മുന്നിൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞതും അല്ലാത്തതുമായി നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.
കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ 40 എസ് 8083 ലോറിയാണ് അപകടമുണ്ടാക്കിയത്. ഇരുചക്ര വാഹനങ്ങളേയും വലിച്ച് അടുത്തുള്ള താഴ്ചയിലേക്ക് ലോറി ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തിൽ പേരിക്കേറ്റ ലോറി ഡ്രൈവറേയും ക്ലീനറെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വർക്ഷോപ് ഉടമ മയ്യന്നൂർ സ്വദേശി ബിജു വടകര പൊലീസിൽ പരാതി നൽകി.
നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് കയറി അപകടം ഒഴിവായി
വടകര: ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് കയറി മറിഞ്ഞു. വൻ അപകടം ഒഴിവായി. വീരഞ്ചേരി പാർക്കോ ആശുപത്രിക്ക് സമീപം മടത്തിൽ കുനിയിൽ ഹുസൈെൻറ വീട്ടിലേക്കാണ് കാർ കയറിയത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടർ അപകടത്തിൽ തകർന്നു. ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കാർ മറിഞ്ഞുകിടക്കുന്നതാണ് കണ്ടത്. കാർ തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.