ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ
text_fieldsവടകര: വാഹന സർവിസ് ഷോറൂമിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിെട മുഖ്യ പ്രതി പിടിയിലായി. കാസർകോട് പെരിയഡുക്ക സ്വദേശി അൻസാറിനെ(25)യാണ് വടകര എസ്.ഐ എം .നിജീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ കൈനാട്ടി എയ്സ് മോട്ടോഴ്സിെൻറ പൂട്ടു പൊളിച്ച് രണ്ട് ബൈക്കുകൾ കവർച്ച നടത്തിയിരുന്നു.
ഇതിൽപെട്ട കെ എൽ-57 ബി-5876 ബൈക്കുമായി കോഴിക്കോട്ടേക്ക് പോകുന്നതിനിെടയാണ് തിങ്കളഴ്ച രാത്രി വടകര പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള സിഗ്നൽ പോസ്റ്റിൽവെച്ച് പ്രതി പിടിയിലാകുന്നത്.നാലംഗ സംഘം കാറിൽ എത്തിയാണ് മോഷണം നടത്തിയത്.ബാക്കിയുള്ള മൂന്നു പ്രതികളെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.കാസർകോട് ജില്ലയിൽ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് കബളിപ്പിച്ചതിന് പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തുന്നത്.
നിരവധി മോട്ടോർ ബൈക്കുകൾ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മോഷ്ടിച്ച ബൈക്കുകൾ കോഴിക്കോട് എത്തിച്ച് പൊളിച്ചു മാറ്റിയ ശേഷം കോയമ്പത്തൂരിലേക്ക് വിൽപനക്കു കൊണ്ട് പോകും.ഇതിൽ നിന്നും ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാൻ ഉപയോഗിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
മോഷണത്തിനെത്തിയ കാറിെൻറ രജിസ്ട്രേഷൻ നമ്പറും വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ മറ്റു മൂന്ന് പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എസ്. ഐ വിഷ്ണു, എ.എസ്.ഐമാരായ ഗിരീഷ്, കെ. ഷിനിൽ , പി.വി. വിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.