വ്യാപാരിയുടെ കൊലപാതകം; ബൈക്കും സ്വർണ്ണാഭരണവും കണ്ടെടുത്തു
text_fieldsവടകര: നഗരത്തിലെ വ്യാപാരിയെ കൊല ചെയ്ത സംഭവത്തിൽ തെളിവെടുപ്പിൽ മോഷണം പോയ ബൈക്കും സ്വർണ്ണാഭരണവും കണ്ടെടുത്തു. പ്രതി തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖുമായി തൃശൂരിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ബൈക്ക് ഉപേക്ഷിച്ച സ്ഥലവും സ്വർണ്ണാഭരണങ്ങൾ വിറ്റ സ്ഥാപനങ്ങളും പ്രതി കാണിച്ചു കൊടുത്തത്.
കൊല നടത്തിയതിന്റെ പിറ്റേ ദിവസം തൃശൂരിലെത്തിയ പ്രതി തൃത്തല്ലൂർ അൽ ബറാക്ക എന്ന സ്ഥാപനത്തിൽ വെച്ച് മോഷ്ടിച്ച കെ. എൽ-18-W-3061 ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി കെ. എൽ 08-W-8051 എന്ന വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ചു.ബൈക്കിൽ നിന്നും മാറ്റിയ ഒർജിനൽ നമ്പർ പ്ളേറ്റ് പ്രതി താമസിച്ച തൃപ്രയാർ നൈസ് ലോഡ്ജിൽ പോലീസ് കണ്ടെടുത്തു.
ബൈക്ക് ലോഡ്ജിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട നിലയിലായിരുന്നു.പ്രതി സ്വർണ്ണ ചെയിനിന്റെ ഒരു ഭാഗം വിൽപന നടത്തിയ വാടാനപ്പള്ളി അമൃതം ജ്വല്ലറിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.ചെയിനിന്റെ ബാക്കി ഭാഗവും,പ്രതിയുടെ പേഴ്സും,വസ്ത്രങ്ങളും താമസിച്ച ലോഡ്ജിന്റെ കിടക്കക്ക് അടിയിൽ നിന്നും പോലീസ് കണ്ടെടുത്തു.
പുതുക്കാട് ജനറൽ ഫൈനാൻസിൽ പണയം വെച്ച മോതിരം പിറ്റേ ദിവസം ഇവിടെ തന്നെ വില്പന നടത്തുകയും ചെയ്തു.ഇവയും പോലീസ് പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കണ്ടെടുത്തു.പ്രതി വ്യാപാരിയെ കൊലപ്പെടുത്തിയ കട, പ്രതി താമസിച്ച സ്ഥലം, കുടിവെള്ളം വാങ്ങിയ ഹോട്ടൽ,വടകര വീവറേജസ് ഔട്ട് ലെറ്റ് എന്നിവിടങ്ങളിൽ ബുധനാഴ്ച പ്രതിയെ തെളിവെടുപ്പിന് എത്തിച്ചിരുന്നു.
കുറ്റിപ്പുറം,എടപ്പാൾ,കോഴിക്കോട് എന്നിവിടങ്ങളിലും തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.സി. ഐ പി. എം മനോജ്,എസ്. ഐ പ്രകാശൻ,എ .എസ് ഐ മനോജ്,സീനിയർ സി .പി . ഒ ഷാജി,ബിജു എന്നിവരാണ് തൃശൂരിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.