കുട്ടിയെ നഷ്ടപ്പെട്ട അമ്മയുടെ വിലാപം മുഴങ്ങുമ്പോൾ ബുദ്ധിജീവികളുടെ മൗനം കേരള ജനത തിരിച്ചറിയണം –കെ. മുരളീധരൻ
text_fieldsവടകര: കുട്ടിയെ നഷ്ടപ്പെട്ട അമ്മയുടെ വിലാപം കേരളത്തിൽ മുഴങ്ങുമ്പോൾ സാഹിത്യകാരന്മാരും ബുദ്ധിജീവികളും സാംസ്കാരിക നായകരുടെയും മൗനം കേരള ജനത തിരിച്ചറിയണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. താഴെ അങ്ങാടിയിൽ വിവിധ സംഘടനയിൽ നിന്നും രാജിവെച്ചു കോൺഗ്രസിൽ ചേർന്നവർക്കു നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സാഹിത്യവേദി ചങ്ങമ്പുഴ കവിത പുരസ്കാര ജേതാവ് കല്ലറയിൽ ലത്തീഫിനെ ചടങ്ങിൽ ആദരിച്ചു. കെ.പി. സുബൈർ അധ്യക്ഷത വഹിച്ചു.
കെ.എൻ. അമീർ മുഖ്യപ്രഭാഷണം നടത്തി. പുറന്തേടത്ത് സുകുമാരൻ, ടി. കെ. അസീസ്, അഡ്വ. വത്സലൻ, മീത്തൽ നാസർ, കളത്തിൽ പീതാംബരൻ, ഫൈസൽ തങ്ങൾ, വി.കെ. പ്രേമൻ, ശങ്കരൻ നടുവണ്ണൂർ, വി.കെ. കുഞ്ഞിമൂസ, കക്കുയിൽ ഇബ്രാഹിം, കെ.പി. നാസർ, മീത്തൽ സത്താർ എന്നിവർ സംസാരിച്ചു. കെ.പി. അബാസ് സ്വാഗതവും, തട്ടാൻകണ്ടി അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.