പൊലീസ് സഹകരണ സംഘങ്ങളിൽ ക്രമക്കേടുകളില്ല മന്ത്രി -വി.എൻ. വാസവൻ
text_fieldsവടകര: നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയും സഹകരണ സംഘത്തിന്റെ സാമ്പത്തിക അച്ചടക്കം പാലിച്ചും പ്രവർത്തനങ്ങൾക്ക് വൈവിധ്യങ്ങളായ രൂപവും ഭാവവും നൽകി പൊലീസ് സഹകരണ സംഘങ്ങൾ കാണിക്കുന്ന പ്രവർത്തനം മാതൃകപരമാണെന്നും പൊലീസ് സഹകരണ സംഘങ്ങളിൽ ക്രമക്കേടുകളില്ലെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ജില്ല പൊലീസ് സഹകരണ സ്റ്റോറിന് പുതുതായി നിർമിച്ച കെ.ജെ. ജോർജ് ഫ്രാൻസിസ് മെമ്മോറിയൽ കെട്ടിട ഉദ്ഘാടനവും സംഘം രജതജൂബിലി ആഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ കൂടുതൽ സുതാര്യമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുന്നതിനും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും നിയമ പരിഷ്കരണത്തിന് ബിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ക്രമക്കേടുകൾ നേരിടാൻ കഴിയുന്ന വിധത്തിലും നിക്ഷേപകർക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതുമായിരിക്കും പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു. സംഘം പ്രസിഡന്റ് എ. വിജയൻ അധ്യക്ഷത വഹിച്ചു.
ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് നോർത്ത് സോൺ നീരജ് കുമാർ ഗുപ്ത, ജില്ല പൊലീസ് മേധാവി ആർ. ആനന്ദ്, സത്യസിങ് ആര്യ, അഡീഷനൽ എസ്.പി പി.എം. പ്രദീപ്, ആർ. പ്രശാന്ത്, കെ.പി. പ്രവീൺ, പി. ഷിജു, എം.എം. സുദർശന കുമാർ, മൈക്കിൾ ചെഗുവേര, കെ.ജെ. ആദിത്ത് തുടങ്ങിയവർ സംസാരിച്ചു. സി.വി. സുധ സ്വാഗതവും സുഖിലേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.