ആവശ്യത്തിന് അണ്റിസർവ്ഡ് കോച്ചുകളില്ല; തിങ്ങിനിറഞ്ഞ് ട്രെയിൻയാത്ര
text_fields
വടകര: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾക്ക് ശേഷവും എല്ലാ ട്രെയിനുകളിലും ആവശ്യത്തിന് അണ് റിസര്‍വ്ഡ് കോച്ചുകള്‍ പുനഃസ്ഥാപിക്കാത്തതിൽ യാത്രാദുരിതം. റിസർവ്ഡ് കോച്ചുകളിൽ വളരെ കുറവ് യാത്രക്കാരും വിരലിലെണ്ണാവുന്ന അണ് റിസര്വ്ഡ്കോച്ചുകളില് ആകെശേഷിയുടെ ഇരട്ടിയിലേറെ യാത്രക്കാരുമായാണ് പകല്‍ സമയം മിക്ക ട്രെയിനുകളും ഓടുന്നത്. 90ഓളം സീറ്റുകളാണ് ഒരുകോച്ചിലുള്ളത്. എന്നാല്‍, അൺ അണ് റിസര്‍വ്ഡ് കോച്ചുകളില്‍ പലപ്പോഴും 200ലേറെ പേർ സഞ്ചരിക്കാറുണ്ടെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. ബുക്ക് ചെയ്ത് പോകുന്നവർ കുറവായതിനാൽ പകൽ സമയം പകുതി സീറ്റിൽ പോലും റിസർവ്ഡ് കോച്ചുകളിൽ യാത്രക്കാര്‍ ഉണ്ടാവാറില്ല.
മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള പരശുറാം എക്സ്പ്രസിൽ കോവിഡ് വ്യാപനത്തിന് മുമ്പ് അഞ്ച് റിസര്‍വ്ഡ് കോച്ചുകളും 16 അണ് റിസര്‍വ്ഡ് കോച്ചുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 15 റിസര്‍വ്ഡ് കോച്ചുകളും ആറ് അണ് റിസര്‍വ്ഡ് കോച്ചുകളുമായാണ് ഈ ട്രെയിൻ ഓടുന്നത്. ജനറല്‍ കമ്പാർട്മെൻറ് യാത്ര അനുവദിച്ചതിന് ശേഷം സീസണ് -ഹ്രസ്വദൂര യാത്രക്കാരെല്ലാം അണ് റിസര്‍വ്ഡ് കോച്ചുകളിലാണ് കയറുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ മാത്രമാണ് റിസര്‍വ്ഡ് കോച്ചുകളെ ആശ്രയിക്കുന്നത്. ഏറനാട് എക്സ്പ്രസില്‍ 15 റിസര്‍വ്ഡ് കോച്ചുകളും ആറ് അണ് റിസര്‍വ്ഡ് കോച്ചുകളുമാണ് ഇപ്പോഴുള്ളത്. കോവിഡിന് മുമ്പ് അഞ്ചോളം റിസര്‍വ്ഡ് കോച്ചുകളും 16 അണ് റിസര്‍വ്ഡ് കോച്ചുകളുമായിരുന്നു ഉണ്ടായിരുന്നത്. ഫലത്തിൽ റിസര്‍വ്ഡ്, അണ് റിസര്‍വ്ഡ് കോച്ചുകളുടെ അനുപാതം നേരെ തിരിച്ചായി.
മംഗളൂരു-കോയമ്പത്തൂര്‍ ഇൻറര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഉള്‍പ്പെടെ പകല്‍ സമയം ആശ്രയിക്കാവുന്ന മറ്റു ട്രെയിനുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. തിങ്ങിനിറഞ്ഞാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. കോവിഡ് വ്യാപനത്തിനെതിരെ തുടക്കത്തില്‍ റെയില്‍വേ ശക്തമായ നിലപാടെടുത്തിരുന്നു. എന്നാൽ, ആവശ്യത്തിന് അണ് റിസര്‍വ്ഡ് കോച്ചുകൾ അനുവദിക്കാതെ റെയിൽവേ തന്നെ ഇപ്പോൾ കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.