ജില്ല ആശുപത്രിയിൽ പദവിക്കനുസരിച്ച് ചികിത്സയില്ല; രോഗികൾക്ക് ദുരിതം
text_fieldsവടകര: പദവി ഉയർത്തി 10 വർഷം പിന്നിടുമ്പോഴും അടിസ്ഥാനസൗകര്യങ്ങളിൽ ബുദ്ധിമുട്ടി വടകരയിലെ ജില്ല ആശുപത്രി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവ് സ്വകാര്യ ആശുപത്രികൾക്ക് ചാകരയാണ്.
ത്വഗ് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാതായിട്ട് ആറ് മാസം പിന്നിട്ടു. 40 ഡോക്ടർമാരുടെ സേവനം ലഭിക്കേണ്ട ആശുപത്രിയിൽ പകുതിയോളം പേരാണ് ഉള്ളത്. പലവിധ ചുമതലകൾ നൽകുന്നതോടെ പലപ്പോഴും ചികിത്സിക്കാൻ ഡോക്ടറില്ലാത്ത അവസ്ഥയാണ്.
2000ത്തിലധികം പേരാണ് ദിനംപ്രതി ഒ.പിയിൽ ചികിത്സതേടി എത്തുന്നത്. ഡോക്ടറെ കാണണമെങ്കിൽ വരിനിന്ന് തളർന്നുവീഴേണ്ട അവസ്ഥയാണ്. സായാഹ്ന ഒ.പിയിൽ അത്യാഹിതവിഭാഗത്തിലെ ഡോക്ടറുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. ജീവനക്കാർക്കാണെങ്കിൽ നിന്നുതിരിയാൻ സമയം കിട്ടാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിൽ ആശുപത്രിയിൽ എത്തുന്നവരെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്.
അത്യാധുനിക കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാതെ എന്ത് പ്രയോജനമെന്ന ചോദ്യം ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.