മൂന്നാംഘട്ട തെരഞ്ഞെടുപ്പ്: സുരക്ഷക്ക് 20,603 പൊലീസ്
text_fieldsതിരുവനന്തപുരം: അവസാനഘട്ട െതരഞ്ഞെടുപ്പിന് സുരക്ഷ നടപടി പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 20,603 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 56 ഡിവൈ.എസ്.പിമാർ, 232 ഇൻസ്പെക്ടർമാർ, 1172 എസ്.ഐ/എ.എസ്.ഐമാർ എന്നിവരും സീനിയർ സിവിൽ പൊലീസ് ഓഫിസർ, സിവിൽ പൊലീസ് ഓഫിസർ റാങ്കിലുള്ള 19,143 ഉദ്യോഗസ്ഥരും ഇതിൽപെടും. 616 ഹോം ഗാർഡുമാരെയും 4325 സ്പെഷൽ പൊലീസ് ഓഫിസർമാരെയും നിയോഗിച്ചു. ഏത് അവശ്യഘട്ടത്തിലും പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 590 ഗ്രൂപ് പേട്രാൾ ടീമിനെയും 250 ക്രമസമാധാനപാലന പേട്രാളിങ് ടീമിനെയും നിയോഗിച്ചതായും ഡി.ജി.പി അറിയിച്ചു.
വടകര: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് റൂറല്‍ ജില്ലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസെൻറ കീഴില്‍ വന്‍ ഒരുക്കങ്ങള്‍. 10 ഡിവൈ.എസ്.പിമാര്‍, 38 ഇന്‍സ്പെക്ടർ, 234 എസ്.ഐ, എ.എസ്.ഐ , 2764 സിവില്‍ പൊലീസ് ഓഫിസര്‍, 877 എസ്.പി.ഒമാരെയും നിയോഗിച്ചിരിക്കയാണ്. ഇതിനുപുറമെ, വിവിധ സായുധ പൊലീസ് ബറ്റാലിയനുകളില്‍ നിന്നും 206 പൊലീസ് സേനാംഗങ്ങളെയും നിയോഗിച്ചു.
2087 ബൂത്തുകളിലേക്ക് 1210 പൊലീസ് സേനാംഗങ്ങളും 877 എസ്.പി.ഒമാരെയും 889 സെന്സിറ്റിവ് ബൂത്തുകളിലേക്ക് ഓരോ പൊലീസ് അംഗങ്ങളെയും 48 ക്രിട്ടിക്കല്‍ ബൂത്തുകളിലേക്ക് നാലുവിധം പൊലീസ് സേനാംഗങ്ങളെയുമാണ് നിയോഗിച്ചത്. ഇതിനുപുറമെ, 60 മാവോവാദി ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിലേക്ക്, ഒാരോ എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ വീതവും മാവോവാദി ബാധിത പൊലീസ് സ്റ്റേഷന് പരിധിയില്‍ 102 തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളെയും പട്രോളിങ്ങിന് നിയോഗിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനായി 70ഓളം പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തിയതായും റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.