അങ്കം ജയിച്ച് തിരുവങ്ങൂർ; കോൽക്കളിയിൽ കോടതിവിധിയുമായി വന്ന് ഒന്നാംസ്ഥാനം
text_fieldsവടകര: ഉപജില്ല കലോത്സവത്തിൽ മൂന്നുപോയന്റിന് പിന്നിലായി വിധികർത്താക്കൾ പ്രഖ്യാപിക്കുക, അപ്പീൽ നൽകിയിട്ടും ഡി.ഇ.ഒ തള്ളിക്കളയുക, ഒടുവിൽ 15,000 രൂപ മുൻസിഫ് കോടതിയിൽ കെട്ടിവെച്ച് റവന്യൂ ജില്ലയിൽ മത്സരിക്കാൻ വിധി സമ്പാദിക്കുക, ഒടുവിൽ എല്ലാവരെയും മറികടന്ന് എ ഗ്രേഡോടെ സംസ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യത നേടുക. ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ തിരുവങ്ങൂർ എച്ച്.എസ്.എസ് ഒന്നാമതെത്തിയത് ശരിക്കും അങ്കം ജയിച്ചപോലെയാണ്.
15 വർഷമായി കോൽക്കളിയിൽ ജില്ലയിലെ കുത്തക തിരുവങ്ങൂരിനാണ്. ഇക്കുറിയും അത് കൈവിട്ടുപോകാതിരിക്കാൻ യുദ്ധംതന്നെ വേണ്ടിവന്നു. കൊയിലാണ്ടി ഉപജില്ല കലോത്സവത്തിൽ രണ്ടാംസ്ഥാനം വിധിച്ചതിനെ ചോദ്യംചെയ്തത് പാരമ്പര്യം മറക്കാതെയാണ്.
'മുത്തുനബിയുടെ ഹദ്റത്തിൽ..' എന്ന് തുടങ്ങുന്ന പാട്ടിന്റെ താളത്തിൽ നിഹാലിന്റ നേതൃത്വത്തിൽ ഇർഫാൻ, അജ്സൽ, അൻഫാസ്, ഷഹിം, റുഖുനു, അമീൻ, ആദിൽ, അൻഫാസ്, മുഹമ്മദ് അമൻ, റിസ്‍വാൻ, സ്വാലിഹ്, ഫസൽ എന്നിവരാണ് ചുവടുവെച്ച് എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഖാലിദ് ഗുരുക്കളാണ് ടീമിന്റെ പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.