ടി.പി. ചന്ദ്രശേഖരൻ പത്താം രക്തസാക്ഷിദിനാചരണം
text_fieldsവടകര: ആർ.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരന്റെ പത്താം രക്തസാക്ഷിദിനാചരണം ഏപ്രിൽ 30 മുതൽ മേയ് നാലു വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപത്തിനാലാം വാർഷികദിനത്തിൽ ഒഞ്ചിയം വെടിവെപ്പ് നടന്ന സ്ഥലത്ത് പ്രകടനവും അനുസ്മരണ സമ്മേളനവും നടക്കും. എം.സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. കെ.കെ. രമ എം.എൽ.എ, കെ.എസ്. ഹരിഹരൻ എന്നിവർ സംസാരിക്കും.
മേയ് ഒന്നിന് ടി.പി. വെട്ടേറ്റുവീണ വള്ളിക്കാടുനിന്നു നെല്ലാച്ചേരിയിലെ സ്മൃതികുടീരത്തിലേക്ക് അത് ലറ്റുകളും പാർട്ടി പ്രവർത്തകരും നിരവധി വാഹനങ്ങളും അണിനിരക്കുന്ന ദീപശിഖ പ്രയാണം സംഘടിപ്പിക്കും.
ടി.പി. സ്മൃതികുടീരത്തിൽ ജില്ല സെക്രട്ടറി കുളങ്ങര ചന്ദ്രൻ ദീപശിഖ തെളിക്കും. മേയ് രണ്ടു മുതൽ നാലുവരെ ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ ടി.പി രക്തസാക്ഷിത്വത്തിന്റെ നാൾവഴികൾ ഉൾക്കൊള്ളുന്ന ചരിത്ര ചിത്രപ്രദർശനം വൈകീട്ട് നാലിന് സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനം ചെയ്യും.
നാലിന് ഒഞ്ചിയം ഏരിയയിലെ 100 പാർട്ടി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടക്കും. തുടർന്ന് രാവിലെ 6.30ന് വള്ളിക്കാട് സ്മൃതിമണ്ഡപത്തിലും ഓർക്കാട്ടേരി ടി.പി ഭവനിലും പതാക ഉയർത്തും. രാവിലെ ഏഴിന് നെല്ലാച്ചേരിയിലെ ടി.പി സ്മൃതികുടീരത്തിൽ പുഷ്പചക്ര സമർപ്പണവും രക്തസാക്ഷിപ്രതിജ്ഞയും നടക്കും. വൈകീട്ട് നാലിന് വെള്ളികുളങ്ങര കേന്ദ്രീകരിച്ച് വളന്റിയർ പരേഡും ബഹുജന പ്രകടനവും ആരംഭിക്കും.
ഓർക്കാട്ടേരി ചന്ത മൈതാനിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ആർ.എം.പി.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത് റാംപസ് ല ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ആർ.എം.പി.ഐ ജില്ല സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.കെ. സിബി, കെ.കെ. ജയൻ, കെ.കെ. സദാശിവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.