വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണക്കവർച്ച: രണ്ടുപേര്‍ പിടിയില്‍
text_fieldsവടകര: അഴിയൂര്‍ കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. നാദാപുരം കോടിയൂറ പടിഞ്ഞാറ വാഴചാണ്ടിയില് എം.എം. സന്ദീപ് (30), താമരശ്ശേരി കാഞ്ഞിരത്തിങ്കല്‍ അര്ജുന് (35) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടാമത് സി.സി ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഇവരെ അന്വേഷണസംഘം വലയിലാക്കിയത്.
മാര്‍ച്ച് 19നാണ് കുന്നുമ്മക്കര റോഡിലെ ദേവീകൃപയില്‍ സുലഭയെ (55) തലക്കടിച്ച് വീഴ്ത്തി നാലര പവന് സ്വര്‍ണമാല തട്ടിയെടുത്തത്. ആരോഗ്യവിഭാഗം ജീവനക്കാരെന്ന വ്യാജേന എത്തിയവര്‍, ഭര്‍ത്താവ് രവീന്ദ്രനെ കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞയച്ചശേഷം സുലഭയെ ആക്രമിച്ച് ആഭരണം തട്ടുകയായിരുന്നു.തൊട്ടടുത്ത ദിവസം ഇവരുടെ സി.സി ടി.വി ദൃശ്യം അന്വേഷണസംഘം പുറത്തുവിട്ടെങ്കിലും പ്രതികളെ കുറിച്ച് സൂചന കിട്ടിയിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിൽ കുഞ്ഞിപ്പള്ളി ബസ് സ്റ്റോപ്പിലിവര് ബസിറങ്ങുന്ന ദൃശ്യം പൊലീസിനു ലഭിക്കുകയായിരുന്നു. ഇത് പുറത്തുവിട്ടതിനു പിന്നാലെയാണ് പ്രതികളെക്കുറിച്ച് വിവരം കിട്ടിയത്. ഇവരില്‍ ഒരാളെ മനസ്സിലായ ആള് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെയാളെയും പൊലീസ് പിടികൂടി.വടകര ഭാഗത്തുനിന്നുള്ള ബസിലാണ് പ്രതികള്‍ കുഞ്ഞിപ്പള്ളിയിലിറങ്ങിയത്. പിന്നീട് ഇവര്‍ കല്ലാമലയിലേക്ക് നടന്നുപോവുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധമാണ് പ്രതികളുടെ ഇടപെടല്‍. പ്രതികളെ സംഭവംനടന്ന വീട്ടില്‍ കൊണ്ടുപോയി തെളിവെടുത്തു.
വീട്ടമ്മയുടെ മകന് കടം വാങ്ങിയ പണം നല്‍കാത്തതിെൻറ പ്രതികാരമായാണ് പിടിച്ചുപറി നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. റൂറല്‍ എസ്.പി ഡോ.എ. ശ്രീനിവാസിെൻറ മേല്‍നോട്ടത്തില്‍ വടകര ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. ചോമ്പാല ഇന്‍സ്പെക്ടര്‍ ശിവന് കെടോത്ത്, എസ്.ഐ ഉമേഷ്, സ്പെഷല്‍ സ്ക്വാഡിലെ സി.എച്ച്. ഗംഗാധരന്, രാജീവന്, ഷാജി, യൂസഫ് തുടങ്ങിയവരാണ് കേസ് തെളിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.