മടപ്പള്ളിയിൽ അടിപ്പാതക്ക് അനുമതി
text_fieldsവടകര: മടപ്പള്ളി കോളജിനടുത്ത് ദേശീയപാതയില്‍ അടിപ്പാത അനുവദിച്ചു. മൂന്നുവര്‍ഷമായി കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സഹനസമരത്തിന് പരിസമാപ്തിയായി. സമരസമിതി കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കിയിരുന്നു. ഗവർണറുടെ ഇടപെടലിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരി അടിപ്പാതക്ക് അനുമതി നൽകുകയായിരുന്നു.
സമരത്തിന്റെ വിജയപ്രഖ്യാപനം കെ.കെ. രമ എം.എല്‍.എ നടത്തി. മൂന്നുവർഷം നീണ്ടുനിന്ന സമരത്തിൽ വിവിധ രാഷ്ടീയ പാര്‍ട്ടികള്‍, വ്യാപാരികള്‍, മടപ്പള്ളി ഗവ. കോളജ് വിദ്യാർഥികള്‍, വിവിധ റെസിഡന്‍സ് അസോസിയേഷനുകള്‍, മോട്ടോര്‍ തൊഴിലാളികള്‍ എന്നിവര്‍ മടപ്പള്ളിയില്‍ പങ്കാളികളായിരുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
മടപ്പള്ളി കോളജ് പ്രിന്‍സിപ്പൽ പി.എം. ഷിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, ബ്ലോക്ക് അംഗം ശശികല ദിനേശന്, യു.എം. സുരേന്ദ്രന്, എം.വി. രഞ്ജിത്ത്, സുധീര്‍ മഠത്തില്‍, കെ. ശൈലജ, ശാരദാ വത്സന്, ടി.പി. ബിനീഷ്, എന്‍.പി. ഭാസ്കരന്, അനില്‍ കക്കാട്ട്, സുനില്‍ മടപ്പള്ളി, കെ. ഗംഗാധരകുറുപ്പ്, പ്രദീപ് കുമാര്‍, പി.പി. ജാഫര്‍, ഡാനിഷ് അഹമ്മദ്, എം.ഇ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.