Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightമ​ന്ത​ര​ത്തൂ​രി​ൽ...

മ​ന്ത​ര​ത്തൂ​രി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം

text_fields
bookmark_border
Farmers banana crop destroyed in Mantrathur
cancel
camera_alt

മ​ന്ത​ര​ത്തൂ​രി​ൽ ക​ർ​ഷ​ക​ന്റെ നേ​ന്ത്ര​വാ​ഴ കൃ​ഷി ന​ശി​പ്പി​ച്ച നി​ല​യി​ൽ


വ​ട​ക​ര: മ​ന്ത​ര​ത്തൂ​രി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. ക​ർ​ഷ​ക​ന്റെ 75ഓ​ളം നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. തി​രു​വ​ള്ളൂ​ർ ബാ​വു​പ്പാ​റ സ്വ​ദേ​ശി ഇ​ല്ല​ത്ത് മീ​ത്ത​ൽ സു​രേ​ഷ് ബാ​ബു​വി​ന്റെ വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. മ​ന്ത​ര​ത്തൂ​ർ കു​ടി​യം​വെ​ള്ളി കു​ഞ്ഞ​മ്മ​തി​ന്റെ പാ​ട്ട​ത്തി​നെ​ടു​ത്ത ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത വാ​ഴ​ക​ളാ​ണ് ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ ന​ശി​പ്പി​ച്ച​ത്. കു​ല​ച്ച​തും കു​ല​ക്കാ​ത്ത​തു​മാ​യ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച​തി​ൽ ഉ​ൾ​പ്പെ​ടും. വാ​ഴ​ക​ൾ പി​ഴു​തും ഒ​ടി​ച്ചു​മാ​ണ് ന​ശി​പ്പി​ച്ച​ത്. സു​രേ​ഷ് ബാ​ബു​വി​ന്റെ പ​രാ​തി​യി​ൽ വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പൊ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രെ പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​എം മ​ന്ത​ര​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Newssocial opponents
News Summary - Unleashing of social opponents
Next Story