എസ്.എസ്.എൽ.സി പരീക്ഷയിൽ യു.പിക്കാരിക്ക് വിജയത്തിളക്കം
text_fieldsവടകര: എസ്.എസ്.എൽ.സി പരീക്ഷയിൽ യു.പി സ്വദേശിനിയായ വിദ്യാർഥിനിക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്. വടകര എം.യു.എം.വി.എച്ച്.എസ്.എസ് വിദ്യാർഥിനി യു.പി സ്വദേശിനി നര്‍ഗീസ് ഫാത്തിമയാണ് മിന്നും വിജയം കൈവരിച്ച് താരമായത്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുര്‍ ജില്ലയിലെ മര്‍ച്ചന്റ്പുര്‍ സ്വദേശിയായ സയ്യിദ് അഹമ്മദിന്റെയും സംസ് ജഹയുടെയും മകളാണ് നര്‍ഗീസ് ഫാത്തിമ. വടകരയിൽ ബാർബർഷോപ്പ് തൊഴിലാളിയാണ് സയ്യിദ് അഹമ്മദ്.
പുതുപ്പണം കോട്ടക്കടവിലാണ് കുടുംബസമേതം താമസിക്കുന്നത്. ഏഴാം ക്ലാസ് മുതലാണ് എം.യു.എം.വി.എച്ച്.എസ്.എസിൽ പഠനം തുടങ്ങിയത്. സ്കൂളിൽ മികച്ച നിലയിലായിരുന്നു പഠനം. പ്ലസ് ടുവിന് സയൻസ് ഗ്രൂപ്പ് എടുക്കാനും ഡോക്ടറാകാനുമാണ് ഈ കൊച്ചുമിടുക്കിയുടെ മോഹം. സഹോദരങ്ങളായ മുഹമ്മദ് ഫഫീമും മുഹമ്മദ് നദീമും എം.യു.എം വിദ്യാർഥികളാണ്. മികച്ച വിജയം കൈവരിച്ച നര്‍ഗീസ് ഫാത്തിമയെ എം.യു.എം.വി.എച്ച്.എസ്.എസ് പി.ടി.എയും മാനാറുല്‍ ഇസ്‍ലാം സഭ മാനേജ്‌മെന്റും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.