അഞ്ചു കിലോ കൊഴുപ്പ് നീക്കംചെയ്ത് വടകര സഹകരണ ആശുപത്രി
text_fieldsവടകര: അമിതമായ കൊഴുപ്പുമൂലം പലവിധ ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച യുവതിയുടെ വയറ്റിൽനിന്ന് അഞ്ചു കിലോയോളം കൊഴുപ്പ് നീക്കം ചെയ്തു. വടകര സഹകരണ ആശുപത്രി പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇടുക്കി സ്വദേശിനിയായ 35കാരിയാണ് ആരോഗ്യവും സൗന്ദര്യവും വീണ്ടെടുത്തത്.
ശസ്ത്രക്രിയക്ക് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയോടൊപ്പം ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ വന്ദന അരവിന്ദ്, ഗംഗാദേവി, അനസ്തേഷ്യ വിഭാഗം ഡോ. ഷിബു ശ്രീധർ എന്നിവർ നേതൃത്വം നൽകി. സ്ത്രീകളിൽ പ്രസവകാലശേഷം കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി.
വയറുചാടൽ, രക്താതിസമ്മർദം, പ്രമേഹം, കിതപ്പ്, കൈകാലുകളിലെ വേദന, ക്ഷീണം എന്നിവയാണ് സാധാരണ അമിതവണ്ണമുള്ളവരിൽ കണ്ടുവരുന്ന പ്രയാസങ്ങൾ. തോൾവേദനക്കും അപകർഷബോധത്തിനും കാരണമാകുന്ന അമിത സ്തനവലുപ്പം പരിഹരിക്കാനുള്ള ശസ്ത്രക്രിയയും ഇവിടെ നടത്തുന്നുണ്ട്. വിവരങ്ങൾക്ക് ഫോൺ: 8281699305, 0496 2520600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.