മാലിന്യത്തിൽ മുങ്ങി വടകര കടലോരം
text_fieldsവടകര: 'ശുചിത്വ സാഗരം സുന്ദര തീരം' മാലിന്യമുക്ത നഗരസഭ പദ്ധതിയുമായി നഗരസഭ മുന്നോട്ടു പോകുമ്പോൾ മാലിന്യത്തിൽ മുങ്ങി കടലോരം. ചുങ്കം തീരദേശ മേഖലയിലാണ് മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നത്. ജില്ല കലോത്സവത്തിനെത്തിയവർ കടലോരം കാണാനെത്തി മാലിന്യം ശേഖരം കണ്ട് കടൽ കാഴ്ചകൾ കാണാതെ മൂക്ക് പൊത്തി തിരിച്ചുപോവുകയായിരുന്നു.
കടലോര നടത്തവും കടൽ ശുചീകരണവും കഴിഞ്ഞ് ചുരുങ്ങിയ കാലമേയായുള്ളൂ. ഇതിനിടയിലാണ് മാലിന്യം കടലോരത്ത് വലിച്ചെറിയുന്നത്. ടൗണുകളിൽനിന്നടക്കമുള്ള മാലിന്യം കടലോരത്ത് തള്ളി സ്ഥലം വിടുന്നതാണ് മാലിന്യ കൂമ്പാരത്തിനിടയാക്കുന്നത്.
ഹോട്ടല്‍, കൂള്‍ബാര്‍, ഫ്രൂട്സ്, മറ്റ് കടകളിലെയും കല്യാണ വീടുകളിലെയും മാലിന്യം വരെ രാത്രി കൊണ്ട് വന്ന് തീരത്ത് ഇടുന്നത് നിത്യ സംഭവമായിട്ടുണ്ട്. മാലിന്യം കടലോര മേഖലയിലുള്ളവർക്ക് ദുരിതത്തിനിടയാക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നനഞ്ഞ് മാലിന്യം അഴുകി ഒലിക്കുന്നത് കടുത്ത ആരോഗ്യ ഭീഷണിയുയർത്തുന്നുണ്ട്. മാലിന്യം നീക്കാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.