വടകര ഗവ. ആയുർവേദ ആശുപത്രി:50 ലക്ഷത്തിന്റെ നവീകരണപ്രവൃത്തി ഉടൻ
text_fieldsവടകര: സംസ്ഥാന ബജറ്റിൽ നിർദേശിച്ച വടകര ഗവ. ആയുർവേദ ആശുപത്രിയുടെ 50 ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികൾ ടെൻഡറായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും കെ.കെ. രമ എം.എൽ.എ പറഞ്ഞു. പാലോളിപ്പാലത്തെ ആയുർവേദ ആശുപത്രിയിൽ എല്ലാവിധ ആയുർവേദ ചികിത്സയും ലഭ്യമാവുന്നുണ്ട്. കിടത്തി ചികിത്സക്കും അല്ലാതെയുമായി ഉൾക്കൊള്ളാവുന്നതിലും അധികം രോഗികൾ ഇപ്പോൾ ചികിത്സ തേടുന്നുണ്ട്.
ജനറൽ വാർഡിലും പേവാർഡിലും രോഗികളെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രിയിൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കേണ്ട ആവശ്യകത ബോധ്യമായതിനാലാണ് കഴിഞ്ഞ ബജറ്റിൽ ആശുപത്രി നവീകരണത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടത്. 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭ്യമായത്. പ്രവൃത്തി ആഗസ്റ്റ് 14ന് നടക്കുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും രോഗികളെയും എം.എൽ.എ സന്ദർശിച്ചു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ, എച്ച്.എം.സി അംഗങ്ങൾ എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.