വടകര– മാഹി ട്രെയിൻ യാത്രക്കാർ ഇനി സിഗ്നല്‍ കാത്ത് വൈകില്ല
text_fieldsവടകര: വടകര- മാഹി ഇൻറര്‍മീഡിയറ്റ് ബ്ലോക്ക് സെക്ഷന്‍ (ഐ.ബി.എസ്) സംവിധാനം യാഥാർഥ്യത്തിലേക്ക്. വടകര- തിക്കോടി റെയില്‍വേ സ്റ്റേഷനുകള്ക്കിടയിലായി ഐ.ബി.എസ് സിഗ്നല്‍ നേരേത്ത നടപ്പാക്കിയിരുന്നു.
ഇത് കമീഷന് ചെയ്യുന്നതോടെ ട്രെയിനുകള്‍ക്ക് സിഗ്നല്‍ ലഭിക്കാനായി അധികസമയം കാത്തിരിക്കേണ്ടതില്ല. 3.04 കോടി രൂപയോളം ചെലവഴിച്ചാണ് ഈ സംവിധാനം വടകരയില്‍ നടപ്പാക്കുന്നത്.
ട്രെയിൻ ഗതാഗതത്തിെൻറ വേഗംകൂട്ടാനും സിഗ്നലിനായി കാത്തിരുന്ന് സമയം നഷ്ടപ്പെടുന്നതും നിര്‍ത്തിയിടുന്നതും ഒഴിവാക്കാനുമാണ് പാലക്കാട് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍ ഐ.ബി.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഇതില്‍, ആറാമത്തേതാണ് വടകര- തിക്കോടി സ്റ്റേഷനുകള്‍ക്കിടയിലെ സംവിധാനം. 12.61 കിലോമീറ്റര്‍ ദൂരമുള്ള ഒരു ബ്ലോക്കാണിത്. ഇത് വിഭജിച്ച് രണ്ടാക്കി മാറ്റി സിഗ്നല്‍ സംവിധാനം ഏര്പ്പെടുത്തുകയാണിവിടെ.
നേരത്തേ ഒരു ട്രെയിൻ തിക്കോടി സ്റ്റേഷന് വിട്ടാല്‍ മാത്രമേ വടകരയില്‍ നിന്ന് മറ്റൊരു ട്രെയിനിന് സിഗ്നല്‍ ലഭിക്കുമായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍, പാസഞ്ചര്‍ വണ്ടികള്‍ 18 മിനിറ്റും (സ്റ്റോപ്പ് ഉള്‍പ്പെടെ), ചരക്കുവണ്ടികള്‍ 13 മിനിറ്റും എക്സ്പ്രസ് വണ്ടികള്‍ 10 മിനിറ്റും വൈകും. പുതിയ സംവിധാനം വന്നതോടെ ഇരിങ്ങല്‍ കഴിഞ്ഞാലുടന്‍ സിഗ്നല്‍ ലഭിക്കും. ഇതോടെ പാസഞ്ചര്‍ വണ്ടികള്‍ക്ക് ഒമ്പത് മിനിറ്റും എക്സ്പ്രസ് വണ്ടികള്‍ക്ക് അഞ്ച് മിനിറ്റും ചരക്കുവണ്ടികള്‍ക്ക് ഏഴ് മിനിറ്റും ലാഭിക്കാം.
പാസഞ്ചര്‍ വണ്ടികള്‍ ചിലപ്പോഴൊക്കെ രണ്ടു വണ്ടികള്‍ കടന്നുപോകാന്‍ വരെ കാത്തിരിക്കേണ്ടിവരും. സെപ്റ്റംബര്‍ 26ന് വടകരക്കും തിക്കോടിക്കും ഇടയിലുള്ള ഐ.ബി.എസ് സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി. ഇതേ സംവിധാനമാണ് വടകരക്കും മാഹിക്കും ഇടയിലും പൂര്‍ത്തിയാകുന്നത്.
മുക്കാളിക്കു സമീപമാണ് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വടകരയില്‍ നിന്ന് മാഹിയിലേക്കുള്ള ബ്ലോക്കും ഇനി രണ്ടായി വിഭജിക്കും. നേരത്തേ മാഹി വിട്ടാല്‍, മാത്രമേ വടകരയിലുള്ള വണ്ടിക്ക് സിഗ്നല്‍ കിട്ടുമായിരുന്നൂള്ളൂ. ഇനി മുക്കാളി കഴിയുന്നതോടെത്തന്നെ സിഗ്നല്‍ കിട്ടും. ഇവിടെയും സമയം ലാഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.