വടകര നഗരസഭ ഷോപ്പിങ് കോംപ്ലക്സ് മുറികളുടെ ലേലം ഇന്ന്
text_fieldsവടകര: നഗരഹൃദയത്തിൽ നിർമിച്ച നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് മുറികളുടെ ലേലം ശനിയാഴ്ച വീണ്ടും നടക്കും. മുറികൾ ലേലത്തിന് ആളില്ലാത്തതിനാൽ നാലു തവണ മാറ്റിവെച്ച ലേലമാണ് ഇന്ന് വീണ്ടും നടക്കുന്നത്. അഞ്ചാം ലേലത്തിന് മുറികൾ ഏറ്റെടുക്കാൻ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ആദ്യത്തെ മൂന്നു തവണ 15 ലക്ഷം രൂപ ഡെപ്പോസിറ്റിലായിരുന്നു ലേലം നടന്നത്.
എന്നാൽ, മുറികൾ ഏറ്റെടുക്കാൻ ആളുകൾ എത്തിയില്ല. പിന്നീട് തുക കുറച്ച് വീണ്ടും ലേലം ചെയ്തെങ്കിലും ലേലത്തുകയിലെ വർധന ചൂണ്ടിക്കാട്ടി ആവശ്യക്കാർ പിൻവാങ്ങുകയായിരുന്നു.
ഒരു മുറിക്ക് 10 ലക്ഷവും അഞ്ചു മുറികൾക്ക് തുല്യമായ വിസ്തീർണമുള്ള മുറികൾക്ക് 32 ലക്ഷവുമാണ് ഡെപ്പോസിറ്റായി നഗരസഭ വീണ്ടും കണക്കാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പത്രപ്പരസ്യവും നൽകിയിരുന്നു.
കോംപ്ലക്സിൽ 53 മുറികളാണുള്ളത്. നഗരസഭ ഓഫിസിന് പുറമെ അനുബന്ധ ഓഫിസുകളും ഇവിടെ പ്രവർത്തിക്കും. ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയായിരുന്ന ഷോപ്പിങ് കോംപ്ലക്സ് നിർമാണം ഏറെ കടമ്പകൾ കടന്നാണ് നഗരസഭ പൂർത്തീകരിച്ചത്. 2009ൽ നഗരസഭ 4.43 കോടി രൂപ എസ്റ്റിമേറ്റിൽ ആവിഷ്കരിച്ച പദ്ധതിയായ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് ഒമ്പതു കോടി രൂപയിലാണ് പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.