കോവിഡ് വ്യാപനം: വീടുകളിലുള്‍പ്പെടെ മാസ്ക് നിര്‍ബന്ധമാക്കും – വടകര നഗരസഭ
text_fieldsവടകര: വീണ്ടും കോവിഡ്വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വടകര നഗരസഭയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
കോവിഡ് നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവാഹംപോലുള്ള ചടങ്ങുകളില്‍ 100ല്‍ കൂടുതലാളുകള്‍ പങ്കെടുത്താല്‍ പിഴയും നിയമനടപടിയും സ്വീകരിക്കും. കച്ചവട സ്ഥാപനങ്ങള്‍ കോവിഡ് നിയമാവലികള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദ് ചെയ്ത്, പിഴ ഈടാക്കാന്‍ തീരുമാനിച്ചു.
സാമൂഹിക അകലം എല്ലാ മേഖലകളിലും പാലിക്കാന്‍ ശക്തമായ ബോധവത്കരണ പരിപാടി നടപ്പാക്കും. ഇതിനായി, അനൗണ്‍സ്മെൻറ്, വാര്‍ഡ് ആര്.ആര്.ടിമാരുടെ നേതൃത്വത്തിലുള്ള മറ്റു നടപടികളും ഊർജിതമാക്കും. പുതുതായി തെരഞ്ഞെടുത്ത കൗൺസിലര്‍മാരെ ഉള്‍ക്കൊള്ളിച്ച് ഫെബ്രുവരി 15നകം ആര്.ആര്.ടികള്‍ പുനഃസംഘടിപ്പിച്ച് യോഗം ചേരും.
കോവിഡ് വ്യാപന കേന്ദ്രം വീടുകളിലൂടെ വ്യാപകമാകുന്ന സാഹചര്യത്തിൽ വീടുകളിലടക്കം മാസ്ക് ധരിക്കുകയും മറ്റു കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വീടുകളിലും പൊതു ഇടങ്ങളിലും ഓഫിസുകളിലും കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചു.
വടകര ടൗണ്‍ ഹാളില്‍ ചേര്‍ന്ന് കോവിഡ് പ്രതിരോധപ്രവര്‍ത്തന അവലോകന യോഗത്തിലാണീ തീരുമാനം. നഗരസഭ വൈസ് ചെയര്മാന് പി.കെ. സതീശെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എ.പി. പ്രജിത, നഗരസഭ സെക്രട്ടറി പ്രദീപ് കുമാര്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.