റെയിൽവേ കുളം ഹൈടെക്; ഇനി ദാഹവും തീര്‍ക്കും
text_fieldsവടകര: 'ഹൈടെക് മുഖം' കൈവരിച്ച വടകര റെയില്‍വേ കുളം ഇനി സ്റ്റേഷനിെലത്തുന്നവരുടെ ദാഹം തീര്‍ക്കും. റെയിൽവേ തന്നെയാണിതിനു മുന്‍കൈയെടുക്കുന്നത്. കുറച്ചു കാലമായി സ്റ്റേഷനിലെ ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം ഏപ്രില്‍ മാസത്തോടെ വറ്റിപ്പോവുകയാണ്.
ഈ സാഹചര്യത്തിലാണ് കുളത്തിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. നാട്ടുകാരുടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഉപയോഗിക്കാമെന്ന ചിന്തയും അധികൃതരുടെ ഭാഗത്തുനിന്നുണ്ട്.
vada50 സെൻറില്‍ വ്യാപിച്ചുകിടക്കുന്ന കുളം ഏറെക്കാലമായി ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയായിരുന്നു. 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ആവി എന്ജിന് തണുപ്പിക്കാന്‍ വെള്ളം പമ്പ് ചെയ്തിരുന്ന കുളത്തിലെ വെള്ളം ഒരിക്കലും വറ്റിയിരുന്നില്ല.
ഡീസല്‍ എന്ജിന് വന്നതോടെയാണ് ഉപയോഗിക്കാതെയായത്. ഭീഷണിയായ സമീപത്തെ മരങ്ങള്‍ വെട്ടിമാറ്റി. കുളത്തിെൻറ അരികുകെട്ടി ചുറ്റും ഇരുമ്പുവേലി തീര്‍ത്ത് പെയിൻറടിച്ചു. നിലം കട്ട പാകി മനോഹരമാക്കി. ചുറ്റും 10 ഇരിപ്പിടങ്ങളും സ്ഥാപിച്ചു.
ചളിയും പായലും നീക്കിയെങ്കിലും വെള്ളം ശുദ്ധീകരിച്ചിട്ടില്ല. ഇതിന് പൂര്‍ണമായും വറ്റിക്കൽ ഉടന്‍ നടക്കും. മുമ്പ് വടകരയിലെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കുളങ്ങളും മറ്റും സംരക്ഷിക്കാന്‍ ശ്രമംനടത്തിയിരുന്നു. അന്ന് റെയില്‍വേ കുളത്തിലേക്ക് നഗരസഭയിലെ ഓവുചാലിലെ മലിനജലമുള്‍പ്പെടെ എത്തുന്നതായി കണ്ടെത്തിയിരുന്നു.
ഇതിന് പരിഹാരം കണ്ടെത്തിയതോടെയാണ് വികസനപ്രവൃത്തികള്‍ സാധ്യമായത്. പുതിയ സാഹചര്യത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നും റെയിൽവേ നടപടികള്‍ വളരെ വലുതാണെന്നും വിവിധ സന്നദ്ധ സംഘടനകളുടെ കോഓഡിനേറ്റര്‍ മണലില്‍ മോഹനന് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.