സിയ ഫാത്തിമക്കായി നാട് ഒരുമിക്കുന്നു; ലക്ഷ്യം 18 കോടി
text_fieldsവടകര: എസ്.എം.എ ബാധിതയായ കുഞ്ഞ് സിയ ഫാത്തിമക്കായി നാട് കൈകോർത്തു. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഒമ്പതു മാസം പ്രായമായ സിയ ഫാത്തിമക്ക് മരുന്നിനുവേണ്ടി 18 കോടി രൂപ സമാഹരിക്കാൻ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. വടകര എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ കെ.കെ. രമ അധ്യക്ഷത വഹിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മർ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈങ്ങോളി ഷക്കീല, വടകര നഗരസഭ വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുരളി തുടങ്ങിയവർ മുഖ്യാതിഥികളായി. മുൻ എം.എൽ.എ സി.കെ. നാണു, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ.എം. വിമല, ജില്ല പഞ്ചായത്ത് അംഗം പി.വി. നിഷ, ടി.പി. ബിനീഷ്, കോട്ടയിൽ രാധാകൃഷ്ണൻ, മനയത്ത് ചന്ദ്രൻ, എം.സി. വടകര, എ.വി. ഗണേഷ്, ആർ. ഗോപാലൻ, ആർ. സത്യൻ, ടി.കെ. സിബി, ശംസീർ ചോമ്പാല, കെ.പി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പി.പി. ചന്ദ്രൻ സ്വാഗതവും വാർഡ് അംഗം ഷിനിത ചെറുവത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.