വടകര- വില്ല്യാപ്പള്ളി- ചേലക്കാട് റോഡ് വികസനം; അതിർത്തികൾ അടയാളപ്പെടുത്താൻ തീരുമാനം
text_fieldsവടകര: വടകര -വില്ല്യാപ്പള്ളി - ചേലക്കാട് റോഡിൽ പൊതുമരാമത്ത് ഭൂമിയുടെ അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ വടകര അതിഥി മന്ദിരത്തിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി.
റോഡിന്റെ ചില ഭാഗങ്ങളിൽ പൊതുമരാമത്തിന്റെ ഭൂമിയുടെ അതിരുകൾ മാർക്ക് ചെയ്യേണ്ട കാര്യം പ്രദേശവാസികൾ അറിയിച്ചിരുന്നു. ചില ഭാഗങ്ങളിൽ റോഡിൽ കയറ്റമുള്ളതായും പരാതിയുണ്ട്. ഇത്തരം ഭാഗങ്ങളിൽ റോഡിന്റെ അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും. റോഡ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ എസ്.പി.വി ആയ കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിൽ നടന്നുവരുകയാണ്.
ചില ഭൂവുടമകൾ റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം നൽകാത്തതാണ് നിലവിൽ നേരിടുന്ന പ്രയാസം. സമ്മതപത്രം നൽകാൻ ബാക്കിയുള്ള ഭൂവുടമകളെ നേരിൽ കണ്ട് കാര്യങ്ങൾ വീണ്ടും ബോധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് കല്ലേരിയിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. റോഡിൽ യാത്രാപ്രശ്നം രൂക്ഷമാണ്. കുണ്ടും കുഴിയും അടിയന്തരമായി അടച്ച് റോഡിലെ ഗതാഗതത്തിനുള്ള പ്രയാസം പരിഹരിക്കണമെന്ന് യോഗത്തിൽ നിർദേശം നൽകി.
യോഗത്തിൽ തഹസിൽദാർ വർഗീസ്, കെ.ആർ.എഫ്.ബി അസി. എൻജിനീയർ റീത്തു, വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി. ജ്യോതിലക്ഷ്മി, ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ്, റോഡ് വികസന കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.