ജാഗ്രത കുറയുന്നു; കിണർ ദുരന്തങ്ങൾ ആവർത്തിക്കുന്നു
text_fieldsവടകര: നിർമാണത്തിനിടെ കിണറ്റിൽ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി. അഴിയൂരിൽ കിണർ നിർമിക്കുന്നതിനിടെ കിണറ്റിലേക്ക് വീണ പയ്യന്നൂർ സ്വദേശി ജോബിനെയാണ് (50) വടകര ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയത്. കുന്നുമ്മൽ മജീദിെൻറ കിണർ നിർമാണത്തിനിടെയാണ് അപകടം. 35 അടി താഴ്ചയുള്ള വെള്ളം ഇല്ലാത്ത കിണറ്റിലാണ് വീണത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഒന്നര മണിക്കൂർ സമയമെടുത്താണ് പുറത്ത് എടുത്തത്. കഴിഞ്ഞദിവസം എടച്ചേരിയിൽ കിണർനിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു.
ജാഗ്രതക്കുറവാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് ഫയർ ഫോഴ്സ് നൽകുന്ന മുന്നറിയിപ്പ്. കാലവർഷത്തിൽ കിണർ നിർമാണ പ്രവർത്തനങ്ങളിൽനിന്ന്തൊഴിലാളികൾ വിട്ടുനിൽക്കണം. മേൽമണ്ണ് കുതിർന്നുനിൽക്കുകയും കിണറുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നതിനാൽ മണ്ണിടിച്ചിലിന് സാധ്യതയേറെയാണ്. മഴക്കാലത്തിന് മുമ്പേ അറ്റകുറ്റപ്പണികളും കിണർ ശുചീകരണവും നടത്തണം.
മഴയിൽ അപകടം വിളിച്ചുവരുത്തും. സീനിയർ ഫയർ ഓഫിസർ ദിലീപിെൻറ നേതൃത്വത്തിൽ എൻ.എം. ഗംഗാധരൻ, ലതീഷ്, കെ. ശ്രീകാന്ത്, ടി.പി. ഷിജു, കെ. ലിനീഷ്, റഷീദ് എന്നിവരും സിവിൽ ഡിഫെൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തി ൽ ഏർപ്പെട്ടു.
എടച്ചേരി കിണർ ദുരന്തം: സഹായധനം പ്രഖ്യാപിച്ചില്ലെന്ന്
കുറ്റ്യാടി: എടച്ചേരിയിൽ കിണർ ദുരന്തത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ഇനിയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചില്ല. കാലവർഷ െക്കടുതിയിൽപെടുത്തി സഹായധനം പ്രഖ്യാപിക്കാമെങ്കിലും അതുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കിണർ നിർമാണ െതാഴിലാളി കായക്കൊടി മയങ്ങിയിൽ കുഞ്ഞമ്മദ് (56) മരിക്കുകയും മറ്റൊരു തൊഴിലാളിയായ പൊക്കന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 16 നാണ് നാടിനെ നടുക്കിയ സംഭവം. കുടുംബനാഥനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്നവരാണ് കുട്ടികൾ ഉൾപ്പെടെയുള്ള കുഞ്ഞമ്മദിെൻറ കുടുംബം. അതിനിടെ ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ തഹസിൽദാർക്ക് നിർേദശം നൽകിയതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു.
പോസ്റ്റ്മോർട്ടം റിേപ്പാർട്ട് ലഭിച്ചാൽ അതുസംബന്ധിച്ച നടപടികൾ ആരംഭിക്കുമെന്ന് വടകര തഹസിൽദാർ പറഞ്ഞു. ദരുന്തം നടന്ന എടച്ചേരിയിലെ മുസ്തഫയുടെ വീട് കുറ്റ്യാടി എമർജൻസി ടീം സന്ദർശിച്ചു. തകർന്ന കിണറിെൻറ പുനരുദ്ധാരണത്തിന് ആവശ്യമായ എല്ലാ സഹകരണവും ടീം വാഗ്ദാനം െചയ്തു. രക്ഷാപ്രവർത്തനം നടത്തിയ ഒ.ടി.അലി പന്തിരിക്കര, സഹപ്രവർത്തകരായ സംസം അർഷാദ്, കാഞ്ഞിരോളി സിറാജ് എന്നിവരെ ടീം ആദരിച്ചു. ഹമീസ് സ്പർശം, ഷമീം കുറ്റ്യാടി, എ.പി. ഷഹീർ, സുൈഹർ പാലേരി, മുനീർ പാറക്കടവ്, നൗഷാദ് വേളം, സലീം പന്തിരിക്കര, പി.പി.അമ്മദ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.