ഓരോ അരിമണിയും നുള്ളിപ്പെറുക്കി പൊലീസുകാരൻ; വൈറലായ നന്മ
text_fieldsവടകര: അരിയുമായി വീട്ടിലേക്കു പോകുന്നതിനിടെ വയോധികെൻറ കൈയിൽനിന്ന് റോഡിൽ വീണ അരി വാരി നൽകുന്ന പൊലീസുകാരെൻറ ചിത്രം വൈറലായി.
ഞായറാഴ്ച രാവിലെ വടകര അഞ്ചുവിളക്കിനു സമീപമാണ് അരിയുമായി വീട്ടിലേക്കു പോകുന്നതിനിടെ വയോധികെൻറ കൈയിലെ സഞ്ചി പൊട്ടി അരി റോഡിൽ ചിതറിയത്. ട്രാഫിക് എസ്.ഐ രാധാകൃഷ്ണനൊപ്പം വാഹനപരിശോധന നടത്തുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ തോടന്നൂർ കന്നിനടയിലെ എൻ.കെ. പ്രദീപൻ ഇത് കാണുകയും ഓടി വന്ന് അരി റോഡിൽനിന്ന് വാരിയെടുത്ത് സഞ്ചിയിൽ ഇട്ടുകൊടുക്കുകയുമായിരുന്നു.
അരി വാരി നൽകുന്ന ചിത്രം പകർത്തിയ ആൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. അതോടെ നൂറുകണക്കിനാളുകളാണ് ചിത്രം ഷെയർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.