കരയാങ്കണ്ടി തോട്ടിൽ മാലിന്യക്കൂമ്പാരം; ദുരിതം പേറി കുടുംബങ്ങൾ
text_fieldsവടകര നഗരസഭയിലെ താഴെ അങ്ങാടി പുല്ലങ്കണ്ടം ഭാഗത്തെ കരയാങ്കണ്ടി തോട്ടിൽ മാലിന്യം കുമിഞ്ഞുകൂടിയ നിലയിൽ
വടകര: നഗരസഭയിലെ താഴെ അങ്ങാടി പുല്ലങ്കണ്ടം ഭാഗത്തെ കരയാങ്കണ്ടി തോട്ടിൽ മാലിന്യം കുമിഞ്ഞുകൂടി കുടുംബങ്ങൾ ദുരിതത്തിൽ.
ഒഴുക്ക് നിലച്ച തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. 30ഓളം കുടുംബങ്ങളാണ് തോടിന് ഇരുവശങ്ങളിലുമായി താമസിക്കുന്നത്. മലിന ജലത്തിൽ കൊതുക് വളർന്ന് പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്. വീടുകളിലിരുന്ന് ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വീട്ടുകാർ പറയുന്നു. കുഞ്ഞുങ്ങളടക്കം പലവിധ അസുഖങ്ങളാലും ദുരിതമനുഭവിക്കുകയാണ്.
തോടിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റവും മലിന ജലത്തിന്റെ ഒഴുക്കിന് തടസ്സമായിട്ടുണ്ട്. കാലവർഷത്തിൽ പോലും മലിനജലം പൂർണമായി ഒഴുകിപ്പോകാത്തതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. തോടിന്റെ ചില ഭാഗങ്ങളിൽ വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായി മലിനമായി കിടക്കുന്ന തോട് ശുചീകരണത്തിന് നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.