തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്
text_fieldsവടകര: താഴെ അങ്ങാടി കൊയിലാണ്ടി വളപ്പിൽ ആട് മുക്കിൽ സ്ത്രീക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഒതയോത്ത് സഫിയക്കാണ് (58) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വീട്ടിൽ നിന്ന് മുകച്ചേരി ഭാഗം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ കാണാൻ പോകുന്നതിനിടെയാണ് നായ്ക്കൾ ആക്രമിച്ചത്. സഫിയക്ക് കൈക്കും കാലിനുമാണ് കടിയേറ്റത്. വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
അഞ്ച് നായ്ക്കളാണ് റോഡിൽ വെച്ച് ആക്രമിച്ചത്. മറ്റൊരു സ്ത്രീയുടെ പിറകെ നായ്ക്കൾ ഓടിയെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ത്രീകളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. ഒഴിഞ്ഞ കെട്ടിടങ്ങളിലാണ് ഇവ കൂട്ടത്തോടെ കഴിയുന്നത്. അറവുശാലകളിൽ നിന്നും സംസ്കരിക്കാതെ മാംസാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് നായ്ക്കൾ പെരുകാനിടയാക്കുന്നതായി നാട്ടുകാർ പറഞ്ഞു.
തമിഴ്നാട് സ്വദേശിയെ തെരുവുനായ് കടിച്ചു
വടകര: പുല്ലു പറിക്കുന്നതിനിടെ തമിഴ്‌നാട് സ്വദേശി ഡേവിഡിന് (56) നായുടെ കടിയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് പുതുപ്പണത്ത് വെച്ചാണ് സംഭവം.
വീട്ടുപറമ്പില്‍ പുല്ലുപറിക്കവേ ഓടിയെത്തിയ നായ് ഡേവിഡിനെ കടിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. വടകര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ തെരുവുനായ്ക്കളുടെ പരാക്രമം പെരുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.