Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഎയർ ഗണ്ണുമായി...

എയർ ഗണ്ണുമായി യുവാവിന്റെ പരക്കം പാച്ചിൽ; വട്ടം കറങ്ങി എക്‌സൈസും പൊലീസും

text_fields
bookmark_border
air gun with man
cancel
camera_alt

തോക്കുമായി യുവാവിനെ പിടികൂടിയെന്ന വാർത്തയെത്തുടർന്ന് മേമുണ്ട ടൗണിൽ തടിച്ചുകൂടിയ ജനം

വ​ട​ക​ര: മൊ​ബൈ​ലി​ൽ റീ​ൽ​സ് ചെ​യ്യാ​ൻ വാ​ങ്ങി​യ എ​യ​ർ​ഗ​ൺ സു​ഹൃ​ത്തി​നെ കാ​ണി​ക്കു​മ്പോ​ൾ എ​ക്സൈ​സി​നെ ക​ണ്ട് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് എ​ക്സൈ​സി​നെ​യും പൊ​ലീ​സി​നെ​യും വ​ട്ടം ക​റ​ക്കി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ചെ​മ്മ​ര​ത്തൂ​രി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ ഐ​സ്ക്രീം വ​ണ്ടി​യി​ലെ ഡ്രൈ​വ​റാ​ണ് തോ​ക്ക് സു​ഹൃ​ത്തി​നെ കാ​ണി​ച്ച​ത്.

സം​ഭ​വം ഇ​തു​വ​ഴി വ​ന്ന എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും എ​ക്സൈ​സ് സം​ഘം വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് ചെ​ല്ലു​ന്ന​തി​നി​ടെ യു​വാ​വ് വാ​ഹ​ന​വു​മാ​യി വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു​പോ​വു​ക​യു​മാ​യി​രു​ന്നു. എ​ക്സൈ​സ് സം​ഘം ഐ​സ്ക്രീം വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗ​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം മേ​മു​ണ്ട എം.​ഇ.​എ​സ് കോ​ള​ജ് റോ​ഡി​ൽ​വെ​ച്ച് പി​ടി​കൂ​ടി.

ഇ​തി​നി​ടെ ഐ​സ് ക്രീം ​വാ​ഹ​നം ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ ഇ​ടി​ക്കു​ക​യു​മു​ണ്ടാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് തോ​ക്കു​മാ​യി യു​വാ​വി​നെ സ്റ്റേ​ഷ​നി​ലേ​ക്കു​മാ​റ്റി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ എ​യ​ർ ഗ​ണ്ണാ​ണെ​ന്ന് തെ​ളി​ഞ്ഞു.

റീ​ൽ​സ് ചെ​യ്യാ​ൻ കോ​ഴി​ക്കോ​ടു​നി​ന്ന് വാ​ങ്ങി​യ തോ​ക്കാ​ണെ​ന്നും എ​ക്സൈ​സി​ന് ക​ണ്ട് പേ​ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നും യു​വാ​വ് മൊ​ഴി ന​ൽ​കി. പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ലും സം​ഭ​വം സ്ഥി​രീ​ക​രി​ച്ച​തോ​ടെ യു​വാ​വി​നെ വി​ട്ട​യ​ച്ചു.

ഇ​തി​നി​ടെ തോ​ക്കു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച​ത് പ​ല​വി​ധ​ത്തി​ലു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air GunKerala PoliceKozhikode News
News Summary - Young man's rampage with air gun- Excise and police troubled
Next Story