ബഷീറിനെ ഒരാവർത്തികൂടി വായിച്ച് നാട്
text_fieldsപേരാമ്പ്ര: മലയാളസാഹിത്യത്തിെൻറ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിെൻറ 27ാം ചരമവാർഷികദിനം നാടെങ്ങും ആചരിച്ചു. വിദ്യാലയങ്ങളിലെല്ലാം ഓൺലൈനായാണ് പരിപാടിയെങ്കിലും അവിടെയും ബഷീർ കഥാപാത്രങ്ങൾ അരങ്ങുതകർത്തു. മനുഷ്യനന്മയുടെയും സത്യത്തിെൻറയും പ്രകാശനമാണ് ബഷീർ കൃതികളെന്നും പച്ചമനുഷ്യരുടെ നേരറിവിെൻറ അനുഭവമുള്ളതുകൊണ്ടാണ് ബഷീറിെൻറ കൃതികൾക്ക് ഇത്ര സ്വീകാര്യത ലഭിച്ചതെന്നും സാഹിത്യകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. മനുഷ്യനെയും ഭൂമിയിലെ ജീവജാലങ്ങളെ മുഴുവനായി കാണുന്ന ബഷീറിെൻറ തത്ത്വചിന്ത
ചില കൃതികളിലെ പ്രയോഗങ്ങളിലൂടെ സാധിക്കുന്നുവെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനും അഭിപ്രായപ്പെട്ടു. വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച ബഷീറിെൻറ കഥാലോകം എന്ന വെബിനാറിൽ പങ്കെടുക്കുകയായിരുന്നു അവർ. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ലത്തീഫ് കരയാതൊടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ജില്ല കോഒാഡിനേറ്റർ വി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബി.പി.സി വി.പി. നിത, എച്ച്.എം ഫോറം കൺവീനർ ബിജു മാത്യു, വിദ്യാരംഗം ഉപജില്ല കോഒാഡിനേറ്റർ കെ. ഷാജിമ, അസി. കോഒാഡിനേറ്റർ പി.എം. ശ്രീജിത്ത്, ഇ.കെ. സുരേഷ്, ബിനീഷ് കുമാർ, കെ. രന്യ മനിൽ എന്നിവർ സംസാരിച്ചു.
വെള്ളിയൂർ എ.യു.പി സ്കൂൾ സംഘടിപ്പിക്കുന്ന 'ബഷീറിയൻ പളുങ്കുസ്' സപ്തദിന വെബിനാർ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 14 ജില്ലകളിൽനിന്നും ഒരുവിദ്യാർഥിയും അധ്യാപകരുമടക്കം രണ്ടുപേർ വെബിനാറിൽ പങ്കെടുത്ത് ഏഴു ദിവസംകൊണ്ട് 14 പുസ്തകം ചർച്ച ചെയ്യും. ഓരോ ദിവസവും കുട്ടികൾ മോഡറേറ്ററായും അതിഥികളും പങ്കെടുക്കുന്നു. പി.ടി.എ പ്രസിഡൻറ് വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.സി. മജീദ്, വാർഡ് മെംബർ കെ. മധുകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ടി.കെ. നാഷാദ്, കെ. പ്രേമലത, പി.പി. ഷൈമത്ത്, അനിൽകുമാർ നൊച്ചാട്, കെ. രശ്മി എന്നിവർ സംസാരിച്ചു.
നരയംകുളം ഗ്രാമീണ വായനശാല ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. മേപ്പാടി ബാലകൃഷ്ണൻ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. രാജൻ നരയംകുളം അധ്യക്ഷത വഹിച്ചു.
ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ കഥകളെപ്പറ്റി ഹരിനന്ദന, എൻ.കെ. മനോഹരൻ, എ.കെ. കണാരൻ, ഹരികൃഷ്ണ, ആദിത്യൻ ലിഷ എന്നിവർ സംസാരിച്ചു. ബഷീർകൃതികളുടെ പ്രദർശനം നടത്തി. മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത എഴുത്തുകാരൻ എന്നതിലുപരി സാമൂഹിക മാറ്റത്തിനുവേണ്ടി വിദ്യാഭ്യാസം പോലും ഉപേക്ഷിക്കേണ്ടിവന്ന മനുഷ്യസ്നേഹിയെയാണ് നാം വൈക്കം മുഹമ്മദ് ബഷീർ എന്ന് വിളിക്കുന്നതെന്ന് എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. പേരാമ്പ്ര ദാറുന്നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ഷഹാന ഷിറിൻ, മുഹമ്മദ് ഷംസീർ, അഹമ്മദ് കുട്ടി മാസ്റ്റർ, ജിൻജിൽ സജി എന്നിവർ സംസാരിച്ചു. അനുവിന്ദ ദേവ്, ദിയ എസ്. പ്രദീപ്, കെ.കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. സാഹിത്യ ക്വിസ്, ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പുകളുടെ അവതരണം എന്നിവയുമുണ്ടായിരുന്നു.
നന്തിബസാർ: വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂളിൽ ബഷീർകൃതികളിലെ പ്രധാന കഥാപാത്രമായ മാങ്കോസ്റ്റിൻ തൈ നട്ടുകൊണ്ട് ബഷീർ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരനായ ഡോ. സോമൻ കടലൂർ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. സുജില അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ എ.ആർ. അമേയ, പരിസ്ഥിതി ക്ലബ് കൺവീനർ പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു. 'ഭൂമിയെ സ്നേഹിച്ച ബഷീർ' എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ പരിപാടിയും അരങ്ങേറി.
പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര എം.എൽ.പി സ്കൂളിെൻറ നേതൃത്വത്തിൽ ബഷീർ ദിനം ആചരിച്ചു. ഓൺലൈനിൽ നടന്ന പരിപാടി സിനിമ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. റാഷിദ അധ്യക്ഷത വഹിച്ചു. കിഴക്കൻ പേരാമ്പ്ര എ.പി.ജെ പഠനകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന ബഷീർ അനുസ്മരണം എഴുത്തുകാരൻ മലയിൽ കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. സി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വെങ്ങപ്പറ്റ ഗവ.ഹൈസ്കൂളിെൻറ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.എം. സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി. സന്തോഷ് അധ്യക്ഷത വഹിച്ചു.
അത്തോളി: വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം വേളൂർ ജി.എം.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. ഡോ. എം.എൻ. കാരശ്ശേരി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിെൻറ മകൻ അനീസ് ബഷീർ മുഖ്യാതിഥിയായി. കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തി. എൻ.വി. മിനി, എം.ടി. ദീപ, എസ്. ജിത, വി. മഞ്ജുള എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി: വൈക്കം മുഹമ്മദ് ബഷീറിെൻറ സ്മരണ പുതുക്കി കുട്ടികൾ അദ്ദേഹത്തിെൻറ കഥാപാത്രങ്ങളായി പുനർജനിച്ചു.
കാലമേറെ കഴിഞ്ഞിട്ടും പ്രായഭേദെമന്യേ ജനമനസ്സുകളിൽ ജീവിക്കുന്ന മണ്ടൻ മുത്തപ, ആനവാരി രാമൻ നായർ, പൊൻകുരിശു തോമാ, ഒറ്റക്കണ്ണൻ പോക്കർ,സുഹറ, മജീദ്, സൈനബ, അബ്ദുൾ ഖാദർ, ഹനീഫ, പാത്തുമ്മ തുടങ്ങിയ കഥാപാത്രങ്ങൾ പുതിയ തലമുറ ശ്രദ്ധേയമാക്കി. കൊയിലാണ്ടി ഇലാഹിയ സ്കൂൾ വിദ്യാർഥികൾ ബഷീറിയൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വന്മുകം എളമ്പിലാട് എം.എൽ.പി സ്കൂളിലെ ബഷീർദിന പരിപാടി ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. കെ.സുജില അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എൻ.ടി.കെ.സീനത്ത്, പി.കെ.അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ എ.ആർ.അമേയ, പി.നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.
ബാലുശ്ശേരി: കറ്റോട് എ.പി. ദാമോദരൻ നായർ വായനശാല സംഘടിപ്പിച്ച ബഷീർ അനുസ്മരണം സാഹിത്യകാരൻ ദിനേശ് പൂനൂർ ഉദ്ഘാടനം ചെയ്തു. പ്രഭാകര വർമ അധ്യക്ഷത വഹിച്ചു.
ബാബു പാലോളി, അഡ്വ കെ. ജയ പ്രശാന്ത് ബാബു എന്നിവർ സംസാരിച്ചു . സെക്രട്ടറി ഡോ പ്രദീപ് കറ്റോട് സ്വാഗതവും കെ. ദീപേഷ് നന്ദിയും പറഞ്ഞു.
മേപ്പയൂർ: മേപ്പയൂർ സിറാജുൽ ഹുദാ സ്കൂളിൽ ലിറ്റററി ക്ലബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തിൽ വിദ്യാർഥികൾക്കായി കഥാപാത്രങ്ങളുടെ ആവിഷ്കാരം, അനുസ്മരണ പ്രഭാഷണം, ചിത്ര ചന, ബഷീർ കൃതികളുടെ ശേഖരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജാബിർ, അനിത ടീച്ചർ, റഹീം, ഹാജറ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.