വൈക്കം മുഹമ്മദ് ബഷീർ മ്യൂസിയം: ഒന്നാംഘട്ടം ജൂലൈയിൽ പൂർത്തിയാക്കും
text_fields
കോഴിക്കോട്: ബേപ്പൂരിൽ നിർമിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയത്തിെൻറ ആദ്യഘട്ടം ജൂലൈയിൽ പൂർത്തിയാക്കും. ലിറ്ററേച്ചർ സർക്യൂട്ടിെൻറ പ്രാഥമിക പ്രോജക്ടായാണ് മ്യൂസിയം നിർമിക്കുന്നത്. ബേപ്പൂരിെൻറ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് 'ആകാശ മിഠായി' എന്ന പേരിൽ പദ്ധതി വിഭാവനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ സാന്നിധ്യത്തിൽ യോഗം ചേർന്നു.
കമ്യൂണിറ്റി സെൻറർ, ആംഫി തിയറ്റർ, കൾച്ചറൽ സെൻറർ, ബഷീർ ആർക്കൈവ്സ്, റിസർച് സെൻറർ, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ,ആർട്ട് റെസിഡൻസി സൗകര്യം, അക്ഷരത്തോട്ടം, വാർത്തമതിൽ എന്നിവ ബഷീർ സ്മാരകത്തിലുണ്ടാവും. ബഷീർ കഥാപാത്രങ്ങളാണ് ചുറ്റുമതിലിൽ നിറയുക. ചൂണ്ടുപലകകളും ബഷീർ കഥാപാത്രങ്ങൾ ആയിരിക്കും.
കോർപറേഷൻ കൗൺസിൽ യോഗം ചേർന്ന് ടൂറിസം വകുപ്പിന് സ്മാരകം പണിയുന്നതിനുള്ള സ്ഥലത്തിെൻറ എൻ.ഒ.സി കൊടുക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് െഡപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് പറഞ്ഞു. ബേപ്പൂർ ബി.സി റോഡിൽ ഒരേക്കർ സ്ഥലത്താണ് വൈക്കം മുഹമ്മദ് ബഷീർ സ്മാരകം പണിയുന്നത്. സ്പേസ് ആർട്ട് ഡയറക്ടർ വിനോദ് സിറിയക്, പ്രോജക്ട് ആർക്കിടെക്ട് നമിത ചെറിയാൻ എന്നിവർ പദ്ധതി വിശദീകരിച്ചു. ഡോ. വി. വേണു, കൃഷ്ണ തേജ, ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, സി.എൻ. അനിതകുമാരി, ടി.സി. വിനോദ്, സി.പി. ബീന തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.