വളയം പൊലീസ് സ്റ്റേഷൻ പൊളിച്ചു മാറ്റുന്നു
text_fieldsനാദാപുരം: പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ആയുസ്സ് പതിനഞ്ച് വർഷം. പുനർ നിർമിക്കാനായി പൊളിച്ചു നീക്കൽ നടപടി തുടങ്ങി. സ്റ്റേഷൻ പ്രവർത്തനം ചെക്യാടുള്ള വാടക വീട്ടിലേക്ക് മാറ്റി. നിർമാണം പൂർത്തിയായി പത്ത് വർഷത്തിനകം തന്നെ ചോർച്ച ആരംഭിച്ചതിനെ തുടർന്ന് മുകളിൽ ഷീറ്റ് കെട്ടിയായിരുന്നു പ്രവർത്തനം.
നിർമാണ സമയത്തെ ക്രമക്കേടാണ് ചോർച്ചക്ക് കാരണമെന്ന ആരോപണം നിലനിൽക്കെ അന്ന് കരാർ ജോലി ചെയ്തിരുന്ന പൊലീസ് സംവിധാനമായി ബന്ധമുള്ള സൊസൈറ്റിക്ക് തന്നെയാണ് പുതിയ കരാറും നൽകിയിരിക്കുന്നതെന്ന ആരോപണം ശക്തമായി.
മാവോവാദി ഭീഷണിയുള്ള സ്റ്റേഷനാണ് വളയം. ഇതേ തുടർന്നാണ് കനത്ത സുരക്ഷ സംവിധാനം സ്റ്റേഷന് ഒരുക്കിയത്. കഴിഞ്ഞ മൂന്ന് വർഷം വരെ മാവോവാദി ഭീഷണിയുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സ്റ്റേഷനു വേണ്ടി ചെലവഴിച്ചിരുന്നു. കെട്ടിടത്തിനായി കരാർ നൽകുന്നത് കുറ്റമറ്റ രീതിയിലാവണമെന്നും പഴയ കരാറുകാർക്ക് തന്നെ വീണ്ടും നൽകുന്നതിനുള്ള നീക്കം തടയണമെന്നും ഡി.സി.സി സെക്രട്ടറി മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.