Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേങ്ങേരി ജങ്ഷൻ...

വേങ്ങേരി ജങ്ഷൻ മേൽപ്പാലം തുറന്നു

text_fields
bookmark_border
Vengeri Junction flyover
cancel
camera_alt

വേ​ങ്ങേ​രി ജ​ങ്ഷ​നി​ലെ പാ​ലം ട്രാ​ഫി​ക് നോ​ർ​ത്ത് അ​സി. ക​മീ​ഷ​ണ​ർ സു​രേ​ഷ് ബാ​ബു പ്രാ​വി​നെ

പ​റ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു-ഫോട്ടോ കെ. ​വി​ശ്വ​ജി​ത്ത്

കോ​ഴി​ക്കോ​ട്: വേ​ങ്ങേ​രി ജ​ങ്ഷ​ൻ മേ​ൽ​പ്പാ​ലം ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി വേ​ങ്ങേ​രി ജ​ങ്ഷ​ൻ അ​ട​ച്ച​തി​ന്റെ അ​മ​ർ​ഷ​വും ദു​രി​ത​വും പേ​റി​യ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മേ​ൽ​പ്പാ​ലം തു​റ​ന്നു​കൊ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് -ബാ​ലു​ശ്ശേ​രി റോ​ഡി​ൽ ത​ട​മ്പാ​ട്ടു​താ​ഴം ഭാ​ഗ​ത്തു​നി​ന്ന് ബൈ​പാ​സി​ലേ​ക്ക് നി​ർ​മി​ച്ച വി.​ഒ.​പി​യു​ടെ (വെ​ഹി​ക്കി​ൾ ഓ​വ​ർ പാ​സ്) നി​ർ​മാ​ണ​പ്ര​വൃ​ത്തി പാ​തി​ഭാ​ഗം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ സു​രേ​ഷ് ബാ​ബു പ്രാ​വി​നെ പ​റ​ത്തി​യാ​ണ് റോ​ഡ് തു​റ​ന്നു​കൊ​ടു​ത്ത​ത്.

എം.​കെ. രാ​ഘ​വ​ൻ എം.​പി സ്ഥ​ല​​ത്തെ​ത്തി​യി​രു​ന്നു. ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബാ​ലു​​ശ്ശേ​രി ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​മീ​ർ, സെ​ക്ര​ട്ട​റി മ​നോ​ജ് യു​നൈ​റ്റ​ഡ് എ​ന്നി​വ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ട​ക്കം​പൊ​ട്ടി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും ഉ​ദ്ഘാ​ട​നം ആ​ഘോ​ഷ​മാ​ക്കി. മൂ​ന്നു മാ​സ​ത്തേ​ക്ക് അ​ട​ച്ച റോ​ഡാ​ണ് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം അ​ട​ഞ്ഞു​കി​ട​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ വ​ഴി​മാ​റ്റി വി​ട്ട​തി​നാ​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​നാ​ലും ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച ദു​രി​ത​ത്തി​ന് ക​ണ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.

വ​ഴി​തി​രി​ച്ചു​വി​ട്ട​തി​നാ​ൽ ചു​റ്റി​വ​ള​ഞ്ഞു​ള്ള യാ​ത്ര​യും പൊ​ട്ടി​​പ്പൊ​ളി​ഞ്ഞ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്കു സം​ഭ​വി​ച്ച കേ​ടു​പാ​ടു​ക​ൾ​കൊ​ണ്ട് വ​ൻ ന​ഷ്ട​മാ​ണ് ബ​സ് ഉ​ട​മ​ക​ൾ​ക്ക് സം​ഭ​വി​ച്ച​ത്. ദു​ഷ്ക​ര​യാ​ത്ര​മൂ​ലം ബ​സ് ജീ​വ​ന​ക്കാ​ർ പ​ല​ത​വ​ണ പ​ണി​മു​ട​ക്കി​യി​രു​ന്നു. റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മാ​ളി​ക്ക​ട​വ്-​ത​ണ്ണീ​ർ​പ്പ​ന്ത​ൽ പാ​ത​യി​ൽ നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞ​തി​നാ​ൽ ബ​സു​ക​ൾ വീ​ണ്ടും ചെ​റു​കു​ളം, പ​റ​മ്പി​ൽ​ബ​സാ​ർ വ​​ഴി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. മേ​ൽ​പ്പാ​ലം ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും വ്യാ​പാ​രി​ക​ളും വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു.

അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും മ​ഴ​യും കാ​ര​ണം പ​ല​ത​വ​ണ നി​ന്നു​പോ​യ പ്ര​വൃ​ത്തി​യാ​ണ് ഏ​റെ വൈ​കി പാ​തി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​നി വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ങ്ങേ​രി, ത​ട​മ്പാ​ട്ടു​താ​ഴം വ​ഴി ന​ഗ​ര​ത്തി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാ​നാ​കും. ബാ​ലു​ശ്ശേ​രി, പേ​രാ​മ്പ്ര, താ​മ​ര​ശ്ശേ​രി, ന​രി​ക്കു​നി, ചെ​റു​കു​ളം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ ഏ​റെ യാ​ത​ന​ക​ൾ ഒ​ഴി​വാ​യി.

സ്വ​കാ​ര്യ വ്യ​ക്തി താ​ൽ​ക്കാ​ലി​ക​മാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ​താ​ണ് ഗ​താ​ഗ​തം തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. വെ​ങ്ങ​ളം -രാ​മ​നാ​ട്ടു​ക​ര ആ​റു​വ​രി ദേ​ശീ​യ​പാ​ത​ക്ക് കു​റു​കെ 45 മീ​റ്റ​ർ വീ​തി​യി​ൽ 27 മീ​റ്റ​ർ നീ​ള​ത്തി​ലാ​യി​രു​ന്നു പാ​ലം. പാ​തി​ഭാ​ഗ​മാ​യ 13.5 മീ​റ്റ​ർ മീ​റ്റ​ർ നീ​ള​ത്തി​ൽ 45 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മാ​ണം നേ​ര​ത്തേ പൂ​ർ​ത്തി​യാ​യ​താ​യി​രു​ന്നു.

ആ​റു​വ​രി​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന പാ​തി​ഭാ​ഗ​ത്ത് റോ​ഡ് താ​ഴ്ത്തി പു​തി​യ​പാ​ത നി​ർ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ജ​ല​ജീ​വ​ൻ കു​ടി​വെ​ള്ള പൈ​പ്പി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി സ്ഥ​ലം ന​ൽ​കാ​ൻ സ​മ്മ​തി​ച്ച​തോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsVengeri Junction flyover
News Summary - Vengeri Junction flyover opened
Next Story