ആർ.എം.പി.െഎ നേതാവിെൻറ വീടിനു നേരെ അക്രമം
text_fieldsവടകര: ആർ.എം.പി.ഐ റവലൂഷനറി യൂത്ത് നേതാവിെൻറ വീടിനു നേരെ അക്രമം. വീടിെൻറ ജനൽ ചില്ലുകൾ തകർന്നു. ആറു വയസ്സുകാരിക്ക് പരിക്ക്. ആർ.എം.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗവും റവലൂഷനറി യൂത്ത് േബ്ലാക്ക് പ്രസിഡൻറും ഏറാമല ഗ്രാമപഞ്ചായത്ത് 16 ാം വാർഡ് അംഗവുമായ കുന്നുമ്മക്കര തോട്ടുങ്ങൽ കൊയില്യത്ത് ജി. രതീഷിെൻറ വീടിനുനേരെയാണ് ഒരു സംഘം അക്രമം നടത്തിയത്.
ചൊവ്വാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് സംഭവം. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയ സംഘം മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. ജനൽ ചില്ലുകൾ തെറിച്ചാണ് മകൾക്ക് കാലിന് പരിക്കേറ്റത്. അച്ഛനും അമ്മയും ഭാര്യയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇരുമ്പ് വടി കണ്ടെത്തി. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർ.എം.പി.ഐ ആരോപിച്ചു. ബൈക്കിലെത്തിയ രണ്ട് അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കലാപഭൂമിയാക്കാനുള്ള നീക്കത്തെ ചെറുക്കണം –ആർ.എം.പി.െഎ
വടകര: ഏറാമല ഗ്രാമപഞ്ചായത്ത് മെംബറും ആർ.എം.പി.ഐ കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗവുമായ ജി. രതീഷിെൻറ വീടിനുനേരെ നടന്ന ആക്രമണത്തിൽ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ആർ.എം.പി.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിൽ സംഘർഷങ്ങളോ മറ്റു ഒരുവിധ പ്രശ്നങ്ങളോ ഇല്ലാത്ത മേഖലയിൽ ബോധപൂർവം സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും ടി.പി. ചന്ദ്രശേഖരെൻറ മകൻ അഭിനന്ദിനുമെതിരെ വധഭീഷണി ഉയർത്തി എം.എൽ.എ ഓഫിസിൽ ഭീഷണിക്കത്ത് എത്തിയത് കഴിഞ്ഞദിവസമാണ്. തുടർച്ചയായ ഭീഷണിയും അക്രമവും നടത്തി നാടിനെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആക്രമിസംഘത്തിനെ ചെറുത്തുതോൽപിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് റവലൂഷനറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.