കോഴിക്കോടുനിന്ന് ചിറകടിച്ച 'ദിക്റ് പാടി കിളി'
text_fieldsകോഴിക്കോട്: മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയ വി.എം. കുട്ടിയുടെ വിടവാങ്ങൽ കോഴിക്കോടിനും ദുഃഖവാർത്തയായി. കൊണ്ടോട്ടിക്കടുത്ത് പുളിക്കലിലായിരുന്നു വീടെങ്കിലും ഈ നഗരവുമായി അടുത്ത ബന്ധം വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി.എം. കുട്ടിക്കുണ്ടായിരുന്നു. ആകാശവാണിയിലും മാവൂർ റോഡിലെ ലോഡ്ജിലുമെല്ലാം കുട്ടി മാഷുടെ ഇശൽ ജീവിതത്തിെൻറ ഓർമകൾ ഇപ്പോഴുമുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസം മുതൽ അധ്യാപക പരിശീലന കോഴ്സ് വരെ ഇന്നത്തെ േകാഴിക്കോട് ജില്ലയിലായിരുന്നു അദ്ദേഹം പൂർത്തിയാക്കിയത്. 1948ൽ ഫറോക്ക് ഗണപത് ഹൈസ്കൂളിലെ സാഹിത്യസമാജത്തിലെ നാല് ബെഞ്ച് കൂട്ടിയിട്ട സ്റ്റേജിൽനിന്നാണ് വമ്പൻ വേദികളിൽ പതിനായിരങ്ങളെ ഇളക്കിമറിച്ച ഗായകനായി അദ്ദേഹം വളർന്നത്. 1950ൽ സ്കൂളിലെ വാർഷികാേഘാഷത്തിന് പാടിയതായിരുന്നു 'സംകൃതപമഗരി' എന്ന ഗാനം. വി.എം. കുട്ടിയും യേശുദാസും ആലപിച്ച് സൂപ്പർഹിറ്റാക്കിയ ഗാനത്തിെൻറ ആദ്യവേദിയായിരുന്നു ഫറോക്ക് ഗണപത് സ്കൂൾ. പിന്നീടാണ് അധ്യാപക കോഴ്സിനായി രാമനാട്ടുകര സേവാമന്ദിരം ട്രെയിനിങ് സ്കൂളിൽ ചേർന്നത്.
കോഴിക്കോട് ആകാശവാണി നിലയത്തിലൂടെ മാപ്പിളപ്പാട്ടിനെ ഏറ്റവും ജനപ്രിയമാക്കിയവരിൽ പ്രധാനിയായിരുന്നു വി.എം. കുട്ടി. െക. രാഘവൻ മാസ്റ്ററുടെ നിർദേശത്തിൽ നാട്ടിൻപുറം പരിപാടിയിലായിരുന്നു കുട്ടി മാഷ് ആദ്യം പാടിയത്. ബാലലോകം പരിപാടിയിൽ പാട്ട് അവതരിപ്പിക്കാൻ കുട്ടിയെ അന്വേഷിച്ചാണ് വിളയിൽ വത്സലയെ കണ്ടെത്തിയത്.
മലയാള ചലച്ചിത്രഗാന സംഗീതത്തിൽ ഹിന്ദുസ്ഥാനിയുടെ സൗന്ദര്യം ചേർത്ത ബാബുരാജുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇടിയങ്ങരിയിലെ ഒരു കല്യാണവീട്ടിലെ ഗാനമേളക്കിടെയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. കരിയറിൽ ഒറ്റപ്പെട്ട അവസരത്തിൽ വി.എം. കുട്ടിയുടെ ട്രൂപ്പിനൊപ്പം ചേർന്നായിരുന്നു ബാബുരാജ് പ്രവർത്തിച്ചത്. കോഴിക്കോടിെൻറ സംഗീതപ്രേമത്തെ എന്നും മാനിച്ചിരുന്ന പ്രതിഭ കൂടിയായിരുന്നു വി.എം. കുട്ടി. മുക്കം സാജിത എന്ന അന്നത്തെ എട്ടു വയസ്സുകാരിയെ െകാണ്ട് ആദ്യമായി 'ദിക്റ് പാടി കിളിയേ' പാടിച്ചതും ഈ നഗരത്തിൽനിന്ന് തന്നെയാണ്. വി.എം. കുട്ടിയുടെ സ്വന്തം രചനയായിരുന്നു ഈ സൂപ്പർഹിറ്റ് ഗാനം. കല്യാണവീടുകളിലും ടൗൺഹാളിലും ടാഗോർഹാളിലും ബീച്ചിലും പലവട്ടം ഇശൽതേൻകണം പൊഴിക്കാൻ അദ്ദേഹത്തിനായി. പാടുന്നതിനിടെ ആസ്വാദകരിേലക്ക് ഇറങ്ങിവന്ന് ആവേശം തീർത്ത കഥ പണ്ടേ പറയാനുണ്ട് വി.എം. കുട്ടിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.