വഖഫ് ബോര്‍ഡ്: സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം -എം.എസ്.എസ്
text_fieldsകോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാർ നീക്കം ഏകപക്ഷീയവും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ വിവേചനം സൃഷ്ടിക്കുന്നതുമാണെന്ന് എം.എസ്.എസ് കോഴിക്കോട് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ നടത്താനുള്ള അധികാരം ദേവസ്വം ബോര്‍ഡിന് തന്നെ നല്‍കുകയും വഖഫ് ബോര്ഡിേൻറത് മാത്രം പി.എസ്.സിക്ക് വിടുന്നതും പ്രതിഷേധാര്‍ഹമാണ്.
അതാത് മതവിഭാഗങ്ങള്‍ വിശ്വാസ പ്രചോദിതരായി സ്വയം വിട്ടുനൽകുന്ന ദാനധര്‍മങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന, വിശ്വാസാധിഷ്ഠിത പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാവര ജംഗമ സ്വത്തുക്കളുടെ നടത്തിപ്പുമാണ് ദേവസ്വം ബോര്‍ഡും വഖഫ് ബോര്‍ഡും ചെയ്യുന്നത്. അതിനാല്‍ തന്നെ ഇരു ബോര്‍ഡുകളിലേയും ഉദ്യോഗസ്ഥര്‍ അതാത് സമുദായത്തില്‍ നിന്ന് തന്നെയാവുക എതാണ് സാമാന്യ നീതി. പി.എസ്.സിക്ക് വിടുന്നതോടെ അന്യമതസ്ഥര്‍ മാത്രമല്ല, മതമില്ലാത്തവരും ഉദ്യോഗസ്ഥരായി നിയമിക്കപ്പെടാനിടയുണ്ട്. ആയതിനാല്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കം പുന:പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്‍റ് പി.പി. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.പി. അഷ്‌റഫ് വാര്‍ഷിക റിപ്പോർട്ടും ട്രഷറര്‍ അസ്സന്‍കോയ പാലക്കി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മികച്ച യൂനിറ്റുകള്‍ക്കുള്ള അവാര്‍ഡുദാനം സംസ്ഥാന ട്രഷറര്‍ പി.ടി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സിക്രട്ടറി പി. സൈനുല്‍ ആബിദ്, അഡ്വ. കെ.എസ്.എ. ബഷീര്‍ എന്നിവര്‍ നിര്‍വഹിച്ചു.
പി.പി. അബ്ദുറഹ്മാന്, പ്രഫ. എം. അബ്ദുറഹ്മാന്, പി.ടി. ഫൈസല്‍, സി.പി.എം. സഈദ് അഹമ്മദ്, സി.പി. അബ്ദുള്ളകോയതങ്ങള്‍, ഉമ്മര്‍ വെള്ളലശ്ശേരി, മാമുകോയ ഹാജി, കെ. ഫൈജാസ്, ഖാദര്‍ പാലാഴി, ഉമ്മര്‍, ടി.കെ. അബ്ദു ലത്തീഫ്, എസ്. സുബൈര്‍ ഹാജി, കെ. അബ്ദുൽഅസീസ്, അലി കുഞ്ഞിമാസ്റ്റര്‍ എന്നിവർ സംസാരിച്ചു.
ഭാരവാഹികള്‍: പി.പി. അബ്ദുറഹ്മാന്(പ്രസി.), ആര്‍.പി. അഷ്‌റഫ്, പി. അബ്ദുള്‍ മജീദ്, ടി.കെ. അബ്ദുള്‍ ലത്തീഫ് (വൈസ് പ്രസി.), കെ.എം. മന്‍സൂര്‍ അഹമ്മദ് (സെക്ര.), ഇ. ഹമീദ്, പി. അബ്ദുള്‍ അലി, വി.എം. ഷെരീഫ് (ജോ. സെക്ര.), ടി.അബ്ദുള്‍ അസീസ്(ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.