വാർഡുതല ജാഗ്രത സമിതികൾ കാര്യക്ഷമമാക്കണം -വനിത കമീഷൻ
text_fieldsകോഴിക്കോട്: അയൽവാസികൾ തമിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും തമിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും വാർഡുതല ജാഗ്രത സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന വനിത കമീഷന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
ജില്ലതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. നഗരപ്രദേശങ്ങളിൽ അയൽവാസികൾ തമിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടി വരുകയാണ്. ഇതിൽ സ്ത്രീകളെ അസഭ്യം പറയുന്നതും മാലിന്യം വലിച്ചെറിയുന്നതുമായുള്ള പരാതികൾ കമീഷന് മുമ്പാകെ വന്നിട്ടുണ്ട്.
ഇത്തരം പ്രശ്നങ്ങളിൽ പരിഹാരത്തിനും അയൽവാസികൾ തമിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും വാർഡുതല ജാഗ്രത സമിതികൾ നിരന്തരമായ ഇടപെടലുകൾ നടത്തേണ്ടതാണ്. റെസിഡൻസ് അസോസിയേഷ്യൻ ഇടപെടലും ഇക്കാര്യത്തിൽ ആവശ്യമാണെന്നും കമീഷൻ അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടി വരികയാണെന്ന് കമീഷൻ പറഞ്ഞു.
എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ സ്കൂൾ അധ്യാപികമാരുടെ പരാതികൾ കമീഷനു മുമ്പാകെ വന്നിട്ടുണ്ട്. അധ്യാപികമാർക്ക് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള സമർദവും പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും.
കാരണം കാണിക്കാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായുള്ള പരാതികളും ലഭിച്ചിട്ടുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളാണ് കൂടുതലുായും ജോലിചെയ്യുന്നത്.
തുച്ഛമായ ശമ്പളത്തിൽ യാതൊരുവിധ തൊഴിൽ സുരക്ഷയും ഇല്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. ഇത്തരം മേഖലകളെ നിയന്ത്രിക്കുന്നതിന് സംവിധാനം നിലവിൽ വന്നാൽ മാത്രമേ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാകൂവെന്നും കമിഷൻ പറഞ്ഞു. അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി.
രണ്ടെണ്ണം നിയമ സഹായത്തിനായി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് കൈമാറി. എഴ് പരാതികളിൽ പൊലീസ് റിപ്പോര്‍ട്ട് തേടി. 57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 86 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.