മാലിന്യം തള്ളാൻ നഗരത്തിലെ ഇടവഴികൾ
text_fieldsകോഴിക്കോട്: ഇടവഴികളിൽ ഇരുട്ടിെൻറ മറവിലും പകൽ വെളിച്ചത്തിലും മാലിന്യം തള്ളുന്നവർ നഗരത്തിൽ വർധിക്കുന്നു. ആളനക്കം കുറഞ്ഞ ഇടവഴികളിൽ പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം തള്ളുന്നതിന് കോവിഡ് കാലത്തും മാറ്റമില്ല. പ്ലാസ്റ്റിക് കവറിൽ കെട്ടിയ മാലിന്യം ഇരുചക്ര വാഹനങ്ങളിൽ െകാണ്ടുവന്നാണ് ഇടവഴികളിൽ ഇടുന്നതെന്ന് സമീപവാസികൾ പറയുന്നു.
ഇടവഴികളും ആളില്ലാത്ത പറമ്പുകളും മാലിന്യം ഇടാനുള്ളതാണെന്ന ചിന്തയിലാണ് പലരും. സി.സി.ടി.വിയില്ലാത്ത ഇടങ്ങളും ഇവ തള്ളുന്നവരുടെ ഇഷ്ടമേഖലകളാണ്. തെരുവുവിളക്കുകൾ കത്താത്തതും ഇവർക്ക് സൗകര്യമാവുന്നു.
കോർപറേഷനിലെ ശുചീകരണതൊഴിലാളികൾക്ക് ഇരട്ടിപ്പണിയാവുകയാണ് ഇത്തരം മാലിന്യങ്ങൾ. മാവൂർറോഡിലെ നവീകരിച്ച നടപ്പാതയിൽ വരെ മാലിന്യക്കവർ ഇടുന്നവരുണ്ടെന്ന് ശുചീകരണ തൊഴിലാളികൾ പറയുന്നു.
ദേശീയപാത ബൈപ്പാസിനരികിൽ മാലിന്യങ്ങൾ തള്ളുന്നത് തുടരുകയാണ്. മാവൂർ റോഡിന് സമീപം കഴിഞ്ഞ ദിവസം രാത്രി തള്ളിയ മാലിന്യം രാവിലെ കോർപറേഷൻ ശുചീകരണതൊഴിലാളികൾ നീക്കി. ഇതിന് പിന്നിലുള്ളവരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.