കല്ലായി പുഴയിലും കനോലി കനാലിലും മാലിന്യം; 61 സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsകോഴിക്കോട്: കല്ലായി പുഴയിലേക്കും കനോലി കനാലിലേക്കും മലിനജലം തള്ളുന്ന 61 സ്ഥാപനങ്ങള്‍ക്ക് ജില്ല കലക്ടറുടെ നോട്ടീസ്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കോഴിക്കോട് കോര്പറേഷന് ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡ് കനോലി കനാലിെൻറയും കല്ലായി പുഴക്കരയിലുമുള്ള 101 സ്ഥാപനങ്ങൾ സന്ദര്‍ശിച്ച ശേഷമാണ് നടപടി. വലിയ തോതില്‍ മാലിന്യം പുറംതള്ളുന്ന 16 സ്ഥാപനങ്ങളോട് മാലിന്യസംസ്കരണ പ്ലാൻറ് നിര്‍മിക്കാന്‍ നിർദേശിച്ചു.
നോട്ടീസ് ലഭിച്ച എല്ലാ യൂനിറ്റുകളും മൂന്ന് മാസത്തിനകം മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു.
ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.
മാലിന്യം തള്ളുന്നവരില്‍ നിന്ന് കേരള മുനിസിപ്പല്‍ ആക്ടിെൻറ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ആദ്യഘട്ടം 25,000 രൂപ വരെ കോര്പറേഷന് പിഴ ഈടാക്കും.
രണ്ടാംഘട്ടത്തില്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെയുള്ള തടവുശിക്ഷയും ലഭിക്കും.
വീണ്ടും ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് മലിനീകരണ നിയന്ത്രണ ബോര്‍ഡും കോര്‍പറേഷനും റദ്ദ്് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.