റെയിൽവേ സ്റ്റേഷനിൽ വെള്ളം മുടങ്ങി; ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും
text_fieldsകോഴിക്കോട്: റെയിൽവെ സ്റ്റേഷനിൽ മുന്നറിയിപ്പില്ലാതെ ജലവിതരണം മുടങ്ങിയത് യാത്രക്കാരെയും ജീവനക്കാരെയും ദുരിതത്തിലാക്കി. വ്യാഴാഴ്ച പകൽ 9.30ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ഉൾപ്പെടെ വെള്ളം മുടങ്ങിയത്. നാല് പ്ലാറ്റ്ഫോമിലും കാന്റീനിലും വിതരണം നിലച്ചു. റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൈലിങ് നടത്തിയപ്പോൾ ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് ശുചിമുറികൾ അടച്ചിട്ടു. യാത്രക്കാരും ജീവനക്കാരും ഇതോടെ വട്ടംകറങ്ങി. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വിതരണം പുനഃസ്ഥാപിച്ചെങ്കിലും വൈകീട്ടോടെ വിതരണം വീണ്ടും മുടങ്ങി. രാത്രി വൈകിയും ജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ല. നവീകരണ പ്രവൃത്തി കരാറെടുത്ത കമ്പനിക്കാണ് കുടിവെള്ളം പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്തമെന്നാണ് റെയിൽവേ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.