വയനാട് ഉപതെരഞ്ഞെടുപ്പ്; പോളിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ ഇന്ന്
text_fieldsകോഴിക്കോട്: നവംബർ 13ന് നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട തിരുവമ്പാടി മണ്ഡലത്തിലെ പോളിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ ചൊവ്വാഴ്ച ജില്ല കലക്ടറുടെ ചേംബറിൽ നടക്കും.
വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും റാൻഡമൈസേഷനാണ് നടക്കുക. ക്ഷണിക്കപ്പെട്ട അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) ശീതൾ ജി. മോഹൻ, തിരുവമ്പാടി മണ്ഡലത്തിലെ അസി. റിട്ടേണിങ് ഓഫിസർ കെ.എൻ. ബിന്ദു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.